ബഹിരാകാശ കുപ്പായം പാകമാവുന്നില്ല; വനിതകളുടെ ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ബഹിരാകാശ കുപ്പായം പാകമാവുന്നില്ല; വനിതകളുടെ ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചു

വനിതകളുടെ നിയന്ത്രണത്തിൽ വനിതകൾ നടത്താനിരുന്ന ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചു. നടത്തത്തിനായി തയ്യാറെടുത്ത വനിതകൾക്ക് പാകമായ ബഹികാശ വസ്ത്രം ബഹിരാകാശ നിലയത്തിൽ ഇല്ലാത്തതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ആൻ മക്ലൈനും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്തിരുന്നത്. മാർച്ച് 29 ന് തീയ്യതി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വേനലിൽ സ്ഥാപിച്ച ബാറ്ററികൾ മാറ്റുകയായിരുന്നു ഇവരുടെ ദൗത്യം. അമേരിക്കൻ ഗവേഷകനായ നിക്ക ഹോഗ് ആയിരിക്കും ഇനി ബാറ്ററി മാറ്റുക. ആൻ മക്ലൈനും ക്രിസ്റ്റീന കോച്ചും ഒന്നിച്ച് ബഹിരാകാശ നടത്തത്തിന് ഇറങ്ങിയിരുന്നെങ്കിൽ അത് ഒരു ചരിത്ര സംഭവം ആയേനെ. ഭൂമിയിൽ ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വനിതകളെയാണ് നിശ്ചയിച്ചിരുന്നത്. മീഡിയം വലിപ്പത്തിലുള്ള ബഹിരാകാശ വസ്ത്രമാണ് ആൻ മക്ലൈനിനും ക്രിസ്റ്റീന കോച്ചിനും പാകമാവുക. എന്നാൽ മാർച്ച് 29 ലേക്ക് ബഹിരാകാശ നിലയത്തിൽ നിലവിൽ ആ വലിപ്പത്തിലുള്ള ഒരു വസ്ത്രം മാത്രമാണ് തയ്യാറാവുക. ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ വസ്ത്രങ്ങൾ ഓരോ യാത്രികന്റെയും ശാരീരിക സവിശേഷതകൾക്കനുസരിച്ച് വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്നതാണ്. ഭൂമിയിൽ വെച്ച് നടക്കുന്ന ബഹിരാകാശ നടത്ത പരിശീലനങ്ങൾക്കിടെ ധരിച്ച വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ബഹിരാകാശ യാത്രികനും ആവശ്യമായി വന്നേക്കാവുന്ന വസ്ത്രങ്ങളുടെ വലിപ്പം കണക്കാക്കുന്നത്. ചിലപ്പോൾ വ്യത്യസ്ത വലിപ്പങ്ങളിലുള്ള വസ്ത്രങ്ങളിലും ഗവേഷകരെ പരിശീലിപ്പിക്കാറുണ്ട്. എന്നാൽ ഭ്രമണ പഥത്തിലായിരിക്കുന്ന സമയത്ത് ഗവേഷകർക്ക് മുമ്പ് നിശ്ചയിച്ച വസ്ത്രങ്ങൾ പാകമാകാതെ വരാറുണ്ട്. മൈക്രോഗ്രാവിറ്റി കാരണം മനുഷ്യ ശരീരത്തിൽ വരുന്ന മാറ്റങ്ങളാണ് അതിന് കാരണം. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി ഭൂമിയിൽ സൃഷ്ടിച്ച് പരിശീലിക്കുക പൂർണമായും സാധ്യമല്ല. അതുകൊണ്ട് ഇത്തരം മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ കഴിയില്ല. ഇപ്പോൾ സംഭവിച്ചിരിക്കുന്നതും ഇതാണ്. മാർച്ച് 22 ന് ബഹിരാകാശ നടത്തത്തിനിറങ്ങിയ മക്ലൈന് മീഡിയം വലിപ്പമുള്ള വസ്ത്രമാണ് യോജിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 1998 ൽ ബഹിരാകാശ നിലയം സ്ഥാപിച്ചതിന് ശേഷം പുരുഷന്മാർ മാത്രവും സ്ത്രീയും പുരുഷനും ഒന്നിച്ചും ബഹിരാകാശ നടത്തത്തിന് ഇറങ്ങിയിട്ടുണ്ട്. അങ്ങനെ 214 ബഹിരാകാശ നടത്തം സംഘടിപ്പിച്ചിട്ടുണ്ട്. Content Highlights:NASA scraps all-women spacewalk for lack of space suits


from mathrubhumi.latestnews.rssfeed https://ift.tt/2HEeYtT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages