തിരുവനന്തപുരം സ്വദേശിക്ക് രണ്ടര ലക്ഷം രൂപ നഷ്ടമായി, പിന്‍വലിച്ചത് ബിഹാറില്‍ നിന്ന്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

തിരുവനന്തപുരം സ്വദേശിക്ക് രണ്ടര ലക്ഷം രൂപ നഷ്ടമായി, പിന്‍വലിച്ചത് ബിഹാറില്‍ നിന്ന്‌

തിരുവനന്തപുരം: പേയാട് സ്വദേശിയുടെ പേരിൽ എസ്.ബി.ഐ.യിലുള്ള അക്കൗണ്ടിൽനിന്ന് ബീഹാറിലെ എ.ടി.എം. വഴി രണ്ടുലക്ഷം രൂപ പിൻവലിച്ചതായി പരാതി. സരസ്വതിഭവനിൽ ജയകുമാരൻ നായരാണ് പണം നഷ്ടപ്പെട്ടതായി പട്ടം സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വലിയവിളയിലെ എസ്.ബി.ഐ. ബാങ്കിലാണ് ജയകുമാരൻ നായർക്ക് അക്കൗണ്ടുള്ളത്. ആധാരമെഴുത്തുകാരനായ ഇദ്ദേഹം അക്കൗണ്ടിൽ കഴിഞ്ഞ 12-ന് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിൽനിന്നു പണം പിൻവലിക്കാനായി പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂന്നു ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 14-ാം തീയതി മുതൽ പന്ത്രണ്ട് തവണയായി അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ബീഹാറിലെ എ.ടി.എമ്മിൽ നിന്നാണ് പണം പിൻവലിക്കപ്പെട്ടിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പണം പിൻവലിച്ചതായി സന്ദേശം ലഭിക്കാത്തതിനാൽ പണം നഷ്ടപ്പെട്ട കാര്യം ബാങ്കിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് ജയകുമാരൻ നായർ പറയുന്നു. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ Content Highlight: atm fraud cases in Thiruvanathapuram


from mathrubhumi.latestnews.rssfeed https://ift.tt/2HIxoJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages