ഹൈക്കോടതിയെ അനുസരിച്ചില്ല; പ്രീതയും ഷാജിയും 100 മണിക്കൂർ കിടപ്പുരോഗികളെ പരിചരിക്കണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

ഹൈക്കോടതിയെ അനുസരിച്ചില്ല; പ്രീതയും ഷാജിയും 100 മണിക്കൂർ കിടപ്പുരോഗികളെ പരിചരിക്കണം

കൊച്ചി: വീടും പറമ്പും ഒഴിഞ്ഞുകൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന പ്രീതാ ഷാജിയും ഭർത്താവ് ഷാജിയും കിടപ്പുരോഗികളെ പരിചരിക്കണമെന്ന് ഹൈക്കോടതി. എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് കീഴിൽ വീടുകളിൽ കഴിയുന്ന രോഗികളെയാണ് പരിചരിക്കേണ്ടത്. ദിവസം ആറുമണിക്കൂർ വീതം ആകെ 100 മണിക്കൂർ സേവനം നടത്തണം. പ്രീതാ ഷാജിയും കുടുംബവും താമസിക്കുന്ന പത്തടിപ്പാലത്തിന് സമീപത്തെ വീടുകളിലെ കിടപ്പുരോഗികളെ പരിചരിക്കാനുള്ള അവസരം നൽകുന്നത് മെഡിക്കൽ സൂപ്രണ്ട് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മറ്റൊരാളുടെ വായ്പയ്ക്ക് ഈടുവെച്ച പ്രീതാ ഷാജിയുടെ വീടും പറമ്പും കുടിശ്ശികയെത്തുടർന്ന് ബാങ്ക് ലേലത്തിൽവെച്ചിരുന്നു. വീടൊഴിയാൻ കോടതി ഉത്തരവിട്ടെങ്കിലും പ്രീതാ ഷാജിയും കുടുംബവും ഇത് പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽപിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണിത്. കോടതിയലക്ഷ്യത്തിന്റെപേരിൽ എല്ലാ കേസുകളിലും ജയിൽശിക്ഷയല്ല നൽകേണ്ടതെന്ന് വിലയിരുത്തിയാണ് ഈ രീതി നിശ്ചയിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രീതയും ഷാജിയും നിശ്ചിത സമയം രോഗികളെ പരിചരിച്ചുവോയെന്ന് എറണാകുളം ജനറൽ ആസ്പത്രി മെഡിക്കൽ സൂപ്രണ്ടും കളക്ടറും റിപ്പോർട്ട് നൽകണം. ഉത്തരവ് പാലിച്ചില്ലെന്നുകണ്ടാൽ തുടർ നടപടിയുണ്ടാവും. ഏകദേശം 400 രോഗികൾക്കാണ് ജനറൽ ആശുപത്രിയുടെ മേൽനോട്ടത്തിൽ വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നത്. Content highlights:HC ordered 100 hrs compulsory social service for Preetha and Shaji


from mathrubhumi.latestnews.rssfeed https://ift.tt/2W5nEMW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages