അമേഠിയിൽ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

അമേഠിയിൽ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ കോൺഗ്രസ് നേതാവ് മത്സരിക്കുന്നു. 1991 ൽ രാജീവ് ഗാന്ധിയേയും 1998ൽ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പു വെച്ചഹാജി സുൽത്താൻ ഖാൻ എന്ന പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകൻ ഹാജി ഹാരൂൺ റഷീദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്. കോൺഗ്രസ് തങ്ങളെ അകറ്റിനിർത്തുന്നു എന്നാണ് ഹാദി ഹാരൂൺ പറയുന്നത്. സ്ഥലത്തെ കോൺഗ്രസ് നേതൃത്വവും സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂൺ റഷീദ് ആരോപിക്കുന്നു. പ്രദേശത്തിന്റെ വികസനത്തിലും കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല- അദ്ദേഹം വാർത്താ ഏജൻസിയായ ഐഎൻഎസിനോട് പറഞ്ഞു. മണ്ഡലത്തിൽ 6.5 ലക്ഷം മുസ്ലീങ്ങൾ ഉണ്ടെന്നും അവർ കോൺഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാജി ഹാരൂൺ റഷീദ് അവകാശപ്പെട്ടു. നിലവിൽ മണ്ഡലത്തിൽ ബിജെപി സ്മൃതി ഇറാനിയെ സ്ഥാനാർഥിയായി നിർത്തി അമേഠി കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി മണ്ഡലത്തിനുള്ളിൽ നിന്ന് തന്നെ രൂപപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി നെഹ്റു കുടുംബത്തിൽ നിന്നുള്ളവരാണ് അമേഠിയിൽ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാണ് രാഹുലിന് മുമ്പ് അമേഠിയിൽ നിന്ന് ലോക്സഭയിലെത്തിയത്. 2004 ൽ മണ്ഡലം മകനായ രാഹുൽ ഗാന്ധിക്ക് നൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി. അതിന് ശേഷം തുടർച്ചയായി രാഹുൽ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. Content Highlights:Son Of Congress Leader To Contest Against Rahul Gandhi In Amethi


from mathrubhumi.latestnews.rssfeed https://ift.tt/2YndYiR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages