പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്‍ തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്‍ തള്ളി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്താൻ തള്ളിക്കളഞ്ഞു. തെളിവുകൾ നൽകിയാൽ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ ഇന്ത്യ കൈമാറിയത്. എന്നാൽ ഇതിനു നൽകിയ മറുപടിയിൽ ഇന്ത്യയുടെ കണ്ടെത്തലുകളെ പാകിസ്താൻ പൂർണമായും നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളിൽ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അഭ്യർഥിക്കുകയാണെങ്കിൽ ഇവിടം സന്ദർശിക്കാൻ ഇന്ത്യയ്ക്ക് അനുമതി നൽകാമെന്നുമാണ് പാകിസ്താൻ നൽകിയ മറുപടി. ഇന്ത്യ നൽകിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്തെങ്കിലും ഇവരുടെ ഭീകരവാദ ബന്ധം തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ലെന്നും പാകിസ്താൻ പറയുന്നു. പുതിയ തെളിവുകൾ ഇന്ത്യ നൽകുകയാണെങ്കിൽ അന്വേഷണവുമായി സഹകരിക്കാമെന്ന് പാകിസ്താൻ നൽകിയ മറുപടിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ ഇന്ത്യൻഹൈക്കമ്മീഷണർക്ക് പാക് വിദേശകാര്യ സെക്രട്ടറി വിവരങ്ങൾ കൈമാറിയത്. Content Highlights:Pulwama Attack;Pakistan Denied evidence gave by India


from mathrubhumi.latestnews.rssfeed https://ift.tt/2CFrntq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages