രാഹുല്‍ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പെട്ടെന്ന് വേണമെന്ന് ഘടക കക്ഷികള്‍; സമ്മര്‍ദ്ദവുമായി ലീഗ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

രാഹുല്‍ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം പെട്ടെന്ന് വേണമെന്ന് ഘടക കക്ഷികള്‍; സമ്മര്‍ദ്ദവുമായി ലീഗ്

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വൈകുന്നതിൽ അതൃപ്തിയുമായി യുഡിഎഫ് ഘടകകക്ഷികൾ. സാഹചര്യം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഴുവൻ ഘടക കക്ഷികകളും കോൺഗ്രസിനെ അറിയിച്ചു.അനിശ്ചിതത്വം ഒഴിവാക്കി ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വംകോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് എന്നിവരുമായി ലീഗ് നേതാക്കൾചർച്ച നടത്തിയിരുന്നു. ആശയവിനിമയം തുടരുകയാണ്. മറ്റ് ഘടക കക്ഷികളും അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടത് രാഹുൽ ഗാന്ധിയാണന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം അനിശ്ചിതത്വം നീളുന്നതിൽ വയനാട് ഡിസിസി നിരാശ പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ജില്ലാ നേതൃത്വം പറയുന്നു. Content Highlights:Wayanad Seat Loksabha Election Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2uwIkle
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages