നടി ജയപ്രദയും ബി.ജെ.പി.യിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

നടി ജയപ്രദയും ബി.ജെ.പി.യിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ലഖ്നൗ: പ്രശസ്ത നടി ജയപ്രദ ബി.ജെ.പി.യിൽ ചേരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടിയിൽ അംഗത്വമെടുക്കുന്ന ജയപ്രദ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നും ഉത്തർപ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ സമാജ് വാദി പാർട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തർപ്രദേശിലെ രാംപുരിൽനിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം. സമാജ് വാദി പാർട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിർസ്ഥാനാർഥി. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരിൽ ഡോ.നേപാൽ സിങാണ് എം.പി. ഇത്തവണ നേപാൽ സിങിന് പകരം സിനിമാതാരവും മുൻ എം.പി.യുമായ ജയപ്രദയെ മത്സരത്തിനിറക്കി മണ്ഡലം നിലനിർത്താമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തെലുങ്കുദേശം പാർട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശിൽനിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടിവിട്ട ജയപ്രദ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ആന്ധ്രയിൽനിന്ന് ഉത്തർപ്രദേശിലെത്തിയ അവർ രണ്ടുതവണ രാംപുരിൽനിന്ന് മത്സരിച്ച് ലോക്സഭാംഗമായി. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയത്. ഇതിനിടെ പാർട്ടിയിലെ മുതിർന്ന നേതാവായ അസംഖാൻ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിങിനൊപ്പം ആർ.എൽ.ഡിയിൽ ചേർന്നു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജ്നോറിൽ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. Content Highlights:actress jayaprada joining to bjp and may be contest from uttar pradesh


from mathrubhumi.latestnews.rssfeed https://ift.tt/2URW8Co
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages