ഇന്‍സ്റ്റഗ്രാം താരമാണെന്നും പണക്കാരനെന്നും പറഞ്ഞ് യുവാവ് 17 കാരിയെ പീഡിപ്പിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

ഇന്‍സ്റ്റഗ്രാം താരമാണെന്നും പണക്കാരനെന്നും പറഞ്ഞ് യുവാവ് 17 കാരിയെ പീഡിപ്പിച്ചു

ഫ്ളോറിഡ: ഇൻസ്റ്റഗ്രാമിൽ പ്രശസ്തനായ വ്യക്തിയാണെന്ന് നടിച്ച് ഫ്ളോറിഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. ഇൻസ്റ്റാഗ്രാം വഴിയാണ് റിച്ചാർഡ് ബ്രൗൺ എന്ന 25 കാരൻ 17 കാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തനിക്ക് 19 വയസ്സാണെന്നും സമ്പന്നനും, ഇൻസ്റ്റഗ്രാമിൽ പ്രശസ്തനാണെന്നും പറഞ്ഞാണ് പറഞ്ഞ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. 800 ഡോളറിലധികം മുടക്കി ഉബർ ടാക്സിയിലാണ് ടെക്സാസിലുള്ള വീട്ടിൽ പെൺകുട്ടിയെ ഒർലാൻഡോയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് റിച്ചാർഡ് എത്തിച്ചത്. മൂന്ന് ദിവസം ആ വീട്ടിൽ പെൺകുട്ടിയെ ബന്ദിയാക്കി പീഡിപ്പിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പ്രാദേശിക അധികാരികളെ കണ്ട് പരാതിപറയുകയായിരുന്നു. സ്നാപ്ചാറ്റ് വഴി മാതാവിനെയും വിവരം അറിയിച്ചു. തന്നെ പറഞ്ഞ് ധരിപ്പിച്ചപോലെ ആയിരുന്നില്ല റിച്ചാർഡ് എന്ന് താൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞുവെന്നു എന്നാൽ അയാൾക്കൊപ്പം നിൽക്കാൻ താൻ നിർബന്ധിതയാവുകയായിരുന്നും തന്റെ യാത്രയ്ക്ക് പണം നൽകിയത് അയാളാണെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാണെന്നാണ് കരുതിയിരുന്നത് എന്നാണ് റിച്ചാർട് ബ്രൗണിന്റെ പ്രതികരണം. പെൺകുട്ടിയും താനും സൂഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും അവൾക്ക് താമസിക്കാൻ വീട് ആവശ്യമാണെന്ന് കരുതിയതെന്നും അയാൾ പറഞ്ഞു. എന്നാൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ ആറ് കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. NewsSource: IANS Content Highlights:Faking Instagram fame, Florida man rapes minor


from mathrubhumi.latestnews.rssfeed https://ift.tt/2CBT3z8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages