സൈബര്‍ വിദഗ്ദര്‍ക്ക് തലവേദനയായി ട്രംപിന്റെ മരുമകന്റെ വാട്‌സാപ്പ് ഉപയോഗം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

സൈബര്‍ വിദഗ്ദര്‍ക്ക് തലവേദനയായി ട്രംപിന്റെ മരുമകന്റെ വാട്‌സാപ്പ് ഉപയോഗം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും ഉന്നത ഉപദേശകനുമായ ജറെഡ് കുഷ്നറിന്റെ വാട്സാപ്പ് ഉപയോഗം അമേരിക്കയിലെ സൈബർ വിദഗ്ധർക്ക് തലവേദനയാവുകയാണ്. രാജ്യസുരക്ഷ അവഗണിച്ച്, വിദേശ നേതാക്കളുമായി ആശയവിനിമയം നടത്താനും മറ്റുമായി ജറെഡ് ഉപയോഗിക്കുന്നത് വാട്സാപ്പ് ആണ്. ജറെഡിന്റെ ഓൺലൈൻ ഇടപെടലുകൾ അമേരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്താനും ദുരുപയോഗം ചെയ്യാനും വിദേശ ഭരണകൂടങ്ങൾക്കും, ഹാക്കർമാർക്കും അവസരമൊരുക്കുമെന്ന ആശങ്കയാണ് സൈബർ വിദഗ്ദർ ഉന്നയിക്കുന്നത്. വിദേശ നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് സ്വകാര്യ മെസേജിങ് ആപ്ലിക്കേഷൻ ജറെഡ് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എബ്ബ് ലോവെൽ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. വാഷിങ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ മരണത്തിൽ അമേരിക്ക നിശിതമായി വിമർശിച്ച സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനുമായി ജറെഡ് കുഷ്നർ വാട്സാപ്പ് ചാറ്റ് നടത്തിയിരുന്നുവെന്ന സൈബർ സുരക്ഷാ നിരീക്ഷകനായ പീറ്റർ ബെർഗൻ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. 2017 ൽ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും സർക്കാർ ഇമെയിൽ അക്കൗണ്ടുകൾ വഴിയാവണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് വൈറ്റ് ഹൗസിന്റെ നിർദേശമുണ്ട്. മെയിലിങ് സേവനത്തിൽ അസൗകര്യം ഉണ്ടെങ്കിൽ മാത്രമേ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂ. എന്നാൽ അത്തരം സേവനങ്ങളിൽ സുപ്രധാന വിവരങ്ങൾ കൈമാറാനും അനുവദിച്ചിരുന്നില്ല. ഈ നിയമങ്ങൾ ലംഘിച്ചാണ് ജറെഡിന്റെ വാട്സാപ്പ് ഉപയോഗം. ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ ഭർത്താവാണ് ജറെഡ്. Content Highlights:Trumps son-in-laws WhatsApp habits worry experts


from mathrubhumi.latestnews.rssfeed https://ift.tt/2JzN18l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages