ആരാധകര്‍ ആശങ്കപ്പെടേണ്ട, ബുംറയുടെ പരിക്ക് ഗുരുതരമല്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

ആരാധകര്‍ ആശങ്കപ്പെടേണ്ട, ബുംറയുടെ പരിക്ക് ഗുരുതരമല്ല

മുംബൈ: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റിരുന്നു. ലോകകപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ ബുംറയുടെ ഈ അപ്രതീക്ഷിത പരിക്ക് ആരാധകരെ ആശയങ്കയിലാഴ്ത്തുകയും ചെയ്തു. ലോകകപ്പിന് ഇന്ത്യൻ പേസ് നിര നയിക്കാൻ ബുംറ ഉണ്ടാകില്ലെ എന്നതു തന്നെയായിരുന്നു ആരാധകരെ അലട്ടിയത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകണവുമായി മുംബൈ ഇന്ത്യൻസ് രംഗത്തെത്തി. ബുംറയുടെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തിനുണ്ടാകുമെന്നുമാണ് മുംബൈ മാനേജ്മെന്റ് അറിയിച്ചത്. ഡൽഹി ക്യാപ്റ്റൽസിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹി താരം അടിച്ച പന്ത് തടയാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ബുംറയ്ക്ക് പരിക്കേറ്റത്.. തോളിന് പരിക്കേറ്റ ബുംറ വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ കിടക്കുകയും ചെയ്തു. Content Highlights: Jasprit Bumrah has recovered well says team management IPL 2019


from mathrubhumi.latestnews.rssfeed https://ift.tt/2UTlksb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages