ബെംഗളുരു സൗത്തില്‍ തേജസ്വിനി അനന്ത്കുമാറിനു പകരം യുവനേതാവിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ബെംഗളുരു സൗത്തില്‍ തേജസ്വിനി അനന്ത്കുമാറിനു പകരം യുവനേതാവിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി

ബെംഗലുരു: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാർ ആറുതവണ ജയിച്ചു കയറിയ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് പകരം യുവമോർച്ച വൈസ് പ്രസിഡന്റിനെ മത്സരിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. തേജസ്വിനി അനന്ത്കുമാറിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിശ്ചയിച്ച ബെംഗലുരു നോർത്ത് ലോക്സഭാ മണ്ഡലത്തിലാണ് അവസാന നിമിഷം യുവ അഭിഭാഷകൻ കൂടിയായ തേജസ്വി സൂര്യയുടെ പേര് ഉയർന്നുവന്നത്. 1996 മുതൽ 2014 വരെ ആറ് തവണ ബെംഗലുരു സൗത്തിൽ നിന്നും ലോക്സഭയിലെത്തിയ അനന്ത്കുമാറിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനിയുടെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. സന്നദ്ധപ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ സുപരിചിതയാണ് അവർ. തേജസ്വിനി അനന്ത്കുമാർ മുതിർന്ന നേതാവായ ബി.എസ് യെദ്യൂരപ്പയുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വം അവരുടെ പേര് ദേശീയ നേതൃത്വത്തോട് നിർദേശിക്കുകയും ചെയ്തു. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നിന്നും ജനവിധി തേടണമെന്ന നിർദേശവുമായി ഒരു വിഭാഗം മുന്നോട്ടുവന്നത്. കോൺഗ്രസ് ഏറെ നീണ്ട ചർച്ചകൾക്കു ശേഷമാണ് മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ ബി.കെ ഹരിപ്രസാദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 65000 വോട്ടിന് അനന്ത്കുമാറിനോട് തോറ്റയാളാണ് അദ്ദേഹം. ശക്തമായ ഹൈന്ദവ നയത്തിന്റെ പേരിൽ ശ്രദ്ധേയനാണ് പുതിയതായി പരിഗണിക്കുന്ന യുവനേതാവ് തേജസ്വി സൂര്യ. പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത് അനന്ത്കുമാറിന്റെ അനുയായികളെ പിന്തുണക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ തനിക്ക് രാജ്യത്തിനാണ് പ്രഥമ പരിഗണന, പാർട്ടി രണ്ടാമതും, വ്യക്തി ജീവിതം മൂന്നാമതുമാണെന്ന് തേജസ്വിനി അനന്ത്കുമാർ ട്വീറ്റു ചെയ്തു. Content highlights;BJP Picks Young Face Tejasvi Over Ananthkumars Wife from Bengaluru South


from mathrubhumi.latestnews.rssfeed https://ift.tt/2UW3vsF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages