സിങ്കപ്പുർ : മുംബൈയിൽ നിന്നും സിങ്കപ്പുരിലേക്ക് പോയ സിങ്കപ്പുർ എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി സിങ്കപ്പുരിലെ ചാങ്കി വിമാനത്താവളത്തിൽ ഇറക്കി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.35 നാണ് വിമാനം മുംബൈയിൽ നിന്നും പറന്നുയർന്നത് അൽപ സമയത്തിന് ശേഷം വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം വിമാന കമ്പനി ഓഫീസിൽ ലഭിച്ചതിനെത്തുടർന്ന് ജാഗ്രതാ നിർദേശം നൽകി. സിങ്കപ്പുർ വ്യോമാതിർത്തിക്കുള്ളിലെത്തിയപ്പോൾ സിങ്കപ്പുർ വ്യോമസേന വിമാനത്തിന് അകടമ്പടി സേവിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വിമാനം ചാങ്കി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. എങ്കിലും ഒരു സ്ത്രീയെ ചോദ്യം ചെയ്യലിനായി തടഞ്ഞിവെച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. content highlights:Mumbai To Singapore Plane Makes Emergency Landing After Mid-Air Bomb Hoax
from mathrubhumi.latestnews.rssfeed https://ift.tt/2ut3wIQ
via
IFTTT
No comments:
Post a Comment