ജിഎസ്ടിക്കുള്ള അവാര്‍ഡ് മന്‍മോഹന്‍ സിങ്ങില്‍ നിന്ന് വാങ്ങി ജെയ്റ്റ്‌ലി; കോണ്‍ഗ്രസിനെ ട്രോളി ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 16, 2019

ജിഎസ്ടിക്കുള്ള അവാര്‍ഡ് മന്‍മോഹന്‍ സിങ്ങില്‍ നിന്ന് വാങ്ങി ജെയ്റ്റ്‌ലി; കോണ്‍ഗ്രസിനെ ട്രോളി ബിജെപി

ന്യൂഡൽഹി: ജിഎസ്ടി നികുതി ഘടന വിജയകരമായി നടപ്പിലാക്കിയതിന് ജിഎസ്ടി കൗൺസിലിന് ചേഞ്ച് മേക്കർ ഓഫ് ദി ഇയർ പുരസ്കാരം. ബിസിനസ് ലൈൻ പത്രമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന് ജിഎസ്ടി കൗൺസിലിന് വേണ്ടി ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുരസ്കാരം ഏറ്റുവാങ്ങി. മൻമോഹൻ സിങ്ങിൽ നിന്ന് അരുൺ ജെയ്റ്റ്ലി പുരസ്കാരം വാങ്ങുന്ന ചിത്രം ട്വീറ്റ് ചെയ്ത് കോൺഗ്രസിനെ ട്രോളിയിരിക്കുകയാണ് ഇപ്പോൾ ബിജെപി. ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്സ് എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നത്. അക്കാര്യം ചൂണ്ടിക്കാണിച്ച് ഇപ്പോഴെന്തുപറയുന്നു എന്ന ചോദ്യം ചോദിക്കുന്നതുപോലെയാണ് ബിജെപിയുടെ ട്വീറ്റ്. 200 പേരോളം വരുന്ന പ്രതിനിധികളുടെ മുന്നിൽ വെച്ചാണ് ജിഎസ്ടി കൗൺസിലിനു വേണ്ടി അരുൺ ജെയ്റ്റ്ലി പുരസ്കാരം ഏറ്റുവാങ്ങിയത്. സ്വവർഗ ലൈംഗികത കുറ്റകരമായി പരിഗണിച്ചിരുന്ന ഐപിസി 377-ാം വകുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ച ഹർജിക്കാരും ഇതേ പുരസ്കാരം പങ്കുവെച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയുണ്ടായത്. 2017 ലാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിലാക്കിയ ആദ്യ സമയങ്ങളിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഉയർത്തിയായിരുന്നു അതിനെ ഗബ്ബർസിങ് ടാക്സ് എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചത്. നോട്ട് നിരോധനത്തിന് പിന്നാലെ ജിഎസ്ടി കൂടി നടപ്പിലാക്കിയതിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അന്ന്വിമർശിച്ച ആളിൽ നിന്നുതന്നെ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ മധുരം പ്രതികാരം ആസ്വദിക്കുകയാണ് ബിജെപി. Today GST COUNCIL got BUSINESS LINE-CHANGE MAKER OF YEAR AWARD. Presented to Finance Minister Shri @arunjaitley by Dr Manmohan Singh. Gabbar Singh Tax, Rahul Gandhi? pic.twitter.com/TZO0gMT2e3 — BJP (@BJP4India) March 15, 2019 Content Highlights:GST get CHANGE MAKER OF YEAR AWARD, BJP Jibe to Congress


from mathrubhumi.latestnews.rssfeed https://ift.tt/2FhXmS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages