പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി

ന്യൂഡൽഹി: പത്തനംതിട്ടയിൽ കെ.സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ വരെ ബി.ജെ.പി പുറത്തുവിട്ട പട്ടികകളിലൊന്നും പത്തനംതിട്ട ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം പാർട്ടി പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിൽ നിന്ന്മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ശ്രീധരൻപിള്ള പിന്മാറുകയായിരുന്നു. കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ നിന്ന്മത്സരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം വൈകുകയായിരുന്നു. തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികക്കൊപ്പമാണ് കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന കാര്യവും വ്യക്തമാക്കിയത്. കെ സുരേന്ദ്രൻ ജനകീയനായ നേതാവാണെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. Content highlights:K Surendran will contest from Pathanamthitta as BJP Candidate


from mathrubhumi.latestnews.rssfeed https://ift.tt/2uqEwCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages