ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ്നിരക്ക് കുതിക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ്നിരക്ക് കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വർധന. ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാർച്ച് ആദ്യവാരം 6000 മുതൽ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാൽ ഇപ്പോൾ 20,000 രൂപ മുതൽ 30,000 വരെയാണ്. 9000 മുതൽ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്. ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടി. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തിൽനിന്ന് കൂടുതൽ സർവീസുള്ളത്. ജെറ്റ് എയർവെയ്സിന്റെ പ്രതിസന്ധിയാണ് കമ്പനികൾ നിരക്ക്കൂട്ടാനുള്ള പ്രധാന കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് റദ്ദാക്കിയത്. അപകടസാധ്യതയുള്ളതിനാൽ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു. മുപ്പതിലധികം ഇത്തരം വിമാനങ്ങളാണ് ഇന്ത്യയിൽ നിലത്തിറക്കിയത്. എന്നാൽ ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റിന് നിരക്ക് പഴയതുതന്നെയാണ്. ഇവിടത്തെ യാത്രക്കാരെ പിഴിയാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. സാധാരണ ഗൾഫിൽ അവധിക്കാലമാകുന്ന ജൂൺ-ജൂലായ് മാസങ്ങളിലും അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുമാണ് നിരക്ക് കുത്തനെ ഉയരുന്നത്. ഏപ്രിൽ ഒന്നിലെ യാത്രാനിരക്ക് (ബുധനാഴ്ചത്തേത്) തിരുവനന്തപുരം വിമാനത്താവളം ദോഹ 88,705 രൂപ (ഖത്തർ എയർവേയ്സ്) ദോഹ 26,630 രൂപ (ഇൻഡിഗോ) ബഹ്റിൻ 46,663 രൂപ (ഗൾഫ് എയർ) അബുദാബി 45,619 രൂപ (എത്തിഹാദ്) കുവൈത്ത് 38,774 രൂപ (ഗൾഫ് എയർ) ജിദ്ദ 44,750 രൂപ (ഒമാൻ എയർ) ദമാം 51,777 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി) റിയാദ് 41,576 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി) ദുബായ് 69,438 രൂപ (എമിറേറ്റ്സ്) അബുദാബി 23,582 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) ഷാർജ 24,494 രൂപ (എയർ അറേബ്യ) കൊച്ചി ദോഹ 49,650 രൂപ (ഖത്തർ എയർവേയ്സ്) ദോഹ 31,851 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) കുവൈത്ത് 67,486 രൂപ (കുവൈത്ത് എയർവേയ്സ്) ജിദ്ദ 31,228 രൂപ (സൗദി എയർലൈൻ) ദമാം 44,911 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി) റിയാദ് 37,405 രൂപ (എയർ ഇന്ത്യ) ദുബായ് 35,320 രൂപ (എയർ ഇന്ത്യ) അബുദാബി 41,970 രൂപ (എത്തിഹാദ്) അബുദാബി 23,642 രൂപ (ഇൻഡിഗോ) ഷാർജ 30,963 രൂപ (എയർ അറേബ്യ) കോഴിക്കോട് ദോഹ 50,167 രൂപ (ഖത്തർ എയർവേയ്സ്) ദോഹ 21,996 രൂപ (ഇൻഡിഗോ) ബഹ്റിൻ 30,294 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) അബുദാബി 31,771രൂപ (എത്തിഹാദ്) അബുദാബി 25,246 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്) കുവൈത്ത് 28,704 രൂപ (എയർ അറേബ്യ) ജിദ്ദ 37,934 രൂപ (എയർ അറേബ്യ) ദമാം 35,259 രൂപ (എത്തിഹാദ്) റിയാദ് 33,297 രൂപ (എയർ അറേബ്യ) ദുബായ് 26,329 രൂപ (എയർ ഇന്ത്യ) ഷാർജ 26,014രൂപ (എയർ ഇന്ത്യ) content highlights:flight ticket to gulf sector


from mathrubhumi.latestnews.rssfeed https://ift.tt/2TGndHg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages