കുഞ്ഞിനെ ഉപേക്ഷിച്ചത് അയല്‍വാസികള്‍ കണ്ടു; പീഡന വിവരം പറയുന്നത് തുടരന്വേഷണത്തില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

കുഞ്ഞിനെ ഉപേക്ഷിച്ചത് അയല്‍വാസികള്‍ കണ്ടു; പീഡന വിവരം പറയുന്നത് തുടരന്വേഷണത്തില്‍

മങ്കര: സിപിഎം ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതിമുന്നോട്ടു വരുന്നത് ചോരക്കുഞ്ഞിനെ വീട്ടു പറമ്പിൽ അയൽവാസികൾ കണ്ടതിനെത്തുർന്ന്.ഫെബ്രുവരി 16 നാണ്മണ്ണൂരിലെ വീട്ടു പറമ്പിൽ ചോരകുഞ്ഞിനെ അയൽവാസികൾ കാണുന്നത്. തുടർന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് 20 കാരിയാണ് കുട്ടിയുടെ അമ്മയെന്ന്തിരിച്ചറിയുന്നത്. തുടർന്ന്പോലീസ് ചോദ്യം ചെയ്യലിലാണ് പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് വിവരം യുവതി പോലീസിനോട് പറയുന്നത്. ഇരുവരും പ്രദേശത്തെ കോളേജ് വിദ്യാർഥികളായിരുന്നുവെന്നും കോളേജ് മാഗസിൻ തയ്യാറാക്കുന്നതിനായാണ് പാർട്ടി ഓഫീസിലെത്തിയതെന്നാണ് വിവരം.പാർട്ടിയുടെ ഏരിയാ കമ്മറ്റി ഓഫീസിൽ യുവജനസംഘടനയ്ക്കായി പ്രത്യേക മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാൽ പാർട്ടി പ്രവർത്തനവുമായി ബന്ധമില്ലാത്ത ഇവർപാർട്ടി ഓഫീസിൽ എത്തിയതെന്തിനെന്ന് അറിയില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. യുവതി ഗർഭിണിയാണെന്ന കാര്യം അച്ഛൻ പ്രസവ ശേഷമാണ് അറിയുന്നതെന്ന്വീട്ടുകാരോട് അടുത്ത ബന്ധമുള്ളവർ പറയുന്നു. മാത്രവുമല്ല ഇവർപ്രസവത്തിനോടടുത്ത ദിവസം വരെ കോളേജിൽ പോയിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതിന് പെൺകുട്ടിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ചെർപ്പുളശ്ശേരി സ്റ്റേഷൻ പരിധിയിലാണെങ്കിലും യുവതി പരാതി നൽകുന്നത്മങ്കര സ്റ്റേഷനിലാണ്. പ്രസവം നടന്നത് മങ്കര സ്റ്റേഷൻപരിധിയിലായതിനാലാണിത്. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സി.പി.എം പറയുന്നത്. content highlights:young woman sexual abuse case in CPM party office, abandoned newborn baby case palakkad


from mathrubhumi.latestnews.rssfeed https://ift.tt/2UKLWLW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages