സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് രമേശ് ചെന്നിത്തല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് രമേശ് ചെന്നിത്തല

കാസർകോട്: കേരളത്തിൽ സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പറയുന്നതിൽ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോൾ പാലക്കാട്ടും കേൾക്കുന്നത് ഇതാണ്. സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. അടുത്ത കാലത്തായി നടന്നതിന്റെ അവസാനത്തെ ഉദാഹരമാണിത്. കേരളത്തിൽ യുഡിഎഫിനെ നാല് മണ്ഡലങ്ങളിൽ ബിജെപി സഹായിക്കുന്നുവെന്നും കൂട്ടുകെട്ടാണെന്നുമുള്ള കോടിയേരിയുടെ ആരോപണം അദ്ദേഹം നിരാകരിച്ചു. കോടിയേരിയുടെ മുൻകൂർ ജാമ്യമെടുക്കലാണിത്. ശത്രുവിന്റെ ശത്രു മിത്രമാണല്ലോ. സിപിഎമ്മും ബിജെപിയും ചേർന്ന് യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാൻ ശ്രമിക്കുകയാണ്. അവരു തമ്മിൽനിരന്തരമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ ഇരുപതിൽ 20 സീറ്റും നേടുന്ന രീതിയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:Ramesh Chennithala, CPM, rape at cpm office


from mathrubhumi.latestnews.rssfeed https://ift.tt/2HLhvlm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages