വിദ്യാര്‍ഥികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് ജെഎന്‍യു വിസി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

വിദ്യാര്‍ഥികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് ജെഎന്‍യു വിസി

ന്യൂഡൽഹി: വിദ്യാർഥികൾ തന്റെ വീടിനുള്ളിൽ അതിക്രമിച്ച് കടന്നതായും ഭാര്യയെ വീട്ടിനുള്ളിൽ ബലമായി തടഞ്ഞു വെച്ചതായും ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ്കുമാർ. ട്വിറ്ററിലൂടെയാണ്ജഗദീഷ്കുമാർ ഇക്കാര്യംഅറിയിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. This evening few hundred students forcibly broke into my JNU residence and confined my wife inside home for several hours while I was away in a meeting. Is it the way to protest? Terrorosing a lonely lady at home? — Mamidala Jagadesh Kumar (@mamidala90) 25 March 2019 ജെഎൻയു വിദ്യാർഥികൾ ഒരാഴ്ചയായി നടത്തിവരുന്ന നിരാഹാര സമരത്തിന്റെ ഭാഗമായാണ് വൈസ് ചാൻസലറുടെ ഭവനത്തിൽ വിദ്യാർഥികൾ അതിക്രമിച്ചു കടന്നത്. ഈ അധ്യയന വർഷം മുതൽ യൂണിവേഴ്സിറ്റി പ്രവേശനപരീക്ഷ ഓൺലൈനായി നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാർഥികൾ സമരമാരംഭിച്ചത്. വിസിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം ജഗദീഷ് കുമാർ നിരസിച്ചതാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാർഥി സംഘം എത്തിയെങ്കിലും ചർച്ചയ്ക്ക് വിസി തയ്യാറായില്ല. തിങ്കളാഴ്ച വൈകിട്ടോടെ വിസിയുടെ വീട്ടിലേക്ക് വിദ്യാർഥികൾ എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാർഥികൾ ഭാര്യയെ വളഞ്ഞ് തടഞ്ഞു വെയ്ക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്ന യൂണിവേഴിസിറ്റി അധ്യാപകരുടെ ഭാര്യമാർ എത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്ന് ജഗദീഷ് കുമാർ പറഞ്ഞു. മാനസിക സമ്മർദം അനുഭവപ്പെട്ടതിനെ തുടർന്ന് ജഗദീഷ് കുമാറിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പരാതി നൽകിയിട്ടില്ലെന്നും വിദ്യാർഥികളോട് ക്ഷമിച്ചുവെന്നും വിസി ട്വീറ്റ് ചെയ്തു. While last nights violent behavior by students in front my JNU residence is condemnable, neither me nor my wife will file a police complaint against the students. We have forgiven them. Wish them the best and hope they will reform and not repeat such acts in future. — Mamidala Jagadesh Kumar (@mamidala90) 26 March 2019 എന്നാൽ ഇടതു വിദ്യാർഥി സംഘടന ഈ ആരോപണം നിഷേധിച്ചു. വിസിയെ കാണാനെത്തിയ തങ്ങളെ സുരക്ഷാജീവനക്കാർ തടയുകയും ആക്രമിക്കുകയും ചെയ്തുവെന്നും ജെഎൻയുഎസ്പ്രസിഡന്റ് എൻ സായ് ബാലാജി ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഇവർ പറഞ്ഞു. Content Highlights: JNU VC Accuses Students of Forcibly Entering His House


from mathrubhumi.latestnews.rssfeed https://ift.tt/2YrwGpN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages