'അശ്വിന്‍, ഇത്രയ്ക്ക് വേണ്ടിയിരുന്നോ? ഇത് ഒരുതരത്തില്‍ ചതിപ്രയോഗം തന്നെ' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

'അശ്വിന്‍, ഇത്രയ്ക്ക് വേണ്ടിയിരുന്നോ? ഇത് ഒരുതരത്തില്‍ ചതിപ്രയോഗം തന്നെ'

ഐ.പി.എല്ലിനിടെ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കിയ ആർ.അശ്വിനെതിരേ ആരാധകരും താരങ്ങളും. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായ അശ്വിൻ ബട്ലറുടെ വിക്കറ്റെടുത്തത്. 13ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാൻ അശ്വിൻ തയാറെടുക്കുമ്പോൾ 12.4 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. 44 പന്തും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ അവർക്കു വിജയത്തിലേക്കുണ്ടായിരുന്നത് 77 റൺസിന്റെ ദൂരം മാത്രം. എന്നാൽ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിൻ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിർത്തി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബട്ലർ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബൗളിങ് ആക്ഷൻ പാതിവഴിക്ക് നിർത്തിയ അശ്വിൻ, ബട്ലർ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റമ്പിളക്കി. ശേഷം ഔട്ടിന് അപ്പീൽ ചെയ്തു. ബട്ലർ ക്രീസ് വിടാൻ കാത്തുനിന്ന ശേഷമായിരുന്നു അശ്വിന്റെ ഈ സ്റ്റമ്പിങ്ങ്. അശ്വിനുമായി ബട്ലർ ഏറെ നേരം തർക്കിച്ചെങ്കിലും റീപ്ലേയിൽ ബട്ലർ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയർ ഔട്ട് നൽകി. അനിഷ്ടം തുറന്നു പ്രകടിപ്പിച്ചാണ് ബട്ലർ മൈതാനം വിട്ടത്.അപ്പോഴേക്കും 43 പന്തു നേരിട്ട ബട്ലർ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 69 റൺസെടുത്തിരുന്നു. ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തിൽ ചെയ്യുന്നത്. മുൻപ് ശ്രീലങ്കൻ താരം ലാഹിരു തിരിമാനയേയും ഇതേ രൂപത്തിൽ പുറത്താക്കാൻ അശ്വിൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റനായിരുന്ന വീരേന്ദർ സെവാഗ് അപ്പീൽ പിൻവലിക്കുകയായിരുന്നു. Ashwin waited for him to get out of the crease. It is obvious for batsman to consider the ball is been released at that given moment when he completed the bowling stride. He just set a bad example as a captain! #mankading pic.twitter.com/4LXDzMcJhl — Chowkidar Devendra singh (@Devendra5611) March 26, 2019 ശ്രീലങ്കയ്ക്കെതിരേ അശ്വിന്റെ മങ്കാദിങ് This old mankading incident of Ashwin proves why Sachin Tendulkar was class apart and a true gentleman. #RRvKXIP pic.twitter.com/uCKP731zwc — R! (@WeirdlyProbable) March 25, 2019 അശ്വിന്റെ ചതിപ്രയോഗമാണ് ഇതെന്നും സ്പോർട്സ്മാൻ സ്പിര്റ്റിന് നിരക്കാത്തതാണെന്നും ആരാധകർ പറയുന്നു. സോഷ്യൽ മീഡിയ നിറയെ അശ്വിനെതിരേയുള്ള പോസ്റ്റുകളും കമന്റുകളുമാണ്. നിയമപരമായി അശ്വിൻ ചെയ്തതിൽ തെറ്റില്ലെങ്കിലും ബട്ലർ ക്രീസിൽ നിന്ന് ഇറങ്ങാനായി കാത്തുനിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ താരമായ ഡെയ്ൽ സ്റ്റെയ്ൻ, ഇന്ത്യയുടെ മുൻ താരമായ മുഹമ്മദ് കൈഫ്, ഓസീസ് മുൻ താരം ഷെയ്ൻ വോൺ, ഇന്ത്യൻ താരം പ്രഗ്യാൻ ഓജ എന്നിവരെല്ലാം അശ്വിനെതിരേ ട്വിറ്ററിലൂടെ പ്രതികരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തത് എന്നായിരുന്നു സ്റ്റെയ്ന്റെ ട്വീറ്റ്. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അശ്വിൻ ആദ്യം ബട്ലറെ താക്കീത് ചെയ്യണമെന്നായിരുന്നു കൈഫിന്റെ പ്രതികരണം. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും അശ്വിൻ പരാജയമാണ് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. സത്യസന്ധത എന്നൊരു വാക്ക് ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നതായിരുന്നു ഓജയുടെ പ്രതികരണം. It's within the laws of the game but Jos Butler should have been warned by Ashwin before that. Very Surprised ! Remember Ashwin doing the same in an international game where Sehwag withdrew the appeal. — Mohammad Kaif (@MohammadKaif) March 25, 2019 He ain't winning any spirit of cricket awards is old ashwin — Dale Steyn (@DaleSteyn62) March 25, 2019 The word is “integrity”! — Pragyan Prayas Ojha (@pragyanojha) March 25, 2019 Content HGighlights: Jos Buttler's controversial run out by R Ashwin draws polarised reactions IPL 2019


from mathrubhumi.latestnews.rssfeed https://ift.tt/2OqX66i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages