ന്യൂസിലന്‍ഡ് വെടിവെപ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 16, 2019

ന്യൂസിലന്‍ഡ് വെടിവെപ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ന്യൂസിലൻഡിലെ രണ്ട് പള്ളികളിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോർട്ട്. ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പിൽ ഇവർ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണാതായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുകയാണെന്നും നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കാണാതായതായി വിവിധ കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചിട്ടുള്ളതായും സ്ഥാനപതി വ്യക്തമാക്കി. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ന്യൂസിലാൻഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. വൈകാരിക വിഷയമായതിനാൽ കൃത്യവും വിശ്വസനീയവുമായ വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവുംപുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. We are shocked to hear about the shooting in #Christchurch Any Indians needing assistance should contact us at 021803899 or 021850033. @indianweekender @indiannewslink @MEAIndia @IndianDiplomacy @WIAWellington @kohli_sanjiv @BhavDhillonnz — India in New Zealand (@IndiainNZ) March 15, 2019 ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ ഒരു മോസ്ക്കിലുമുണ്ടായ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ടവർ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വെടിവെപ്പിൽ അൽ നൂർ മോസ്കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 39 പേർ ഇവിടെ കൊല്ലപ്പെട്ടു. 10 പേർ ലിൻവുഡ് മോസ്കിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങൾ. ഓസ്ട്രേലിയൻ വംശജരായ നാലുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷൻമാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. Content Highlights:9 Indian-Origin People Missing After Mosque Shootings, New Zealand shooting


from mathrubhumi.latestnews.rssfeed https://ift.tt/2HzUmSz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages