തിരുവനന്തപുരം: കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് അയക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭ എടുത്തിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇതിന്റെ ഉത്തരവ് ഇറക്കാനായില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി തീരുമാനം നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സമീപിക്കാൻ ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദേശംനൽകി. മന്ത്രിസഭയെടുത്ത തീരുമാനം ഉത്തരവായി ഇറക്കാത്തതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയെന്ന വാർത്ത 'മാതൃഭൂമി' കഴിഞ്ഞ ദിവസംപ്രസിദ്ധീകരിച്ചിരുന്നു. കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യമായതിനാൽ പ്രതിപക്ഷം ഇതിനെ എതിർക്കില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് പത്തിനാണ്. ഇതിനിടെ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങാഞ്ഞതിനാൽ കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാകാത്ത സ്ഥിതി വരികയായിരുന്നു. മൊറട്ടോറിയം ഒക്ടോബർ 11 വരെ -ചീഫ് സെക്രട്ടറി തിരുവനന്തപുരം: കഴിഞ്ഞവർഷം ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ഒക്ടോബർ 11 വരെ നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കർഷകർ ആശങ്കപ്പെടേണ്ടതില്ല. ഇതുപ്രകാരം ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കർഷകരെടുത്ത കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവയുൾപ്പെടെ എല്ലാവിധ വായ്പകളിന്മേലുള്ള ജപ്തിനടപടികൾക്ക് മൊറട്ടോറിയം നിലവിലുണ്ട്. ഇതുസംബന്ധിച്ച ഉത്തരവിന് ഡിസംബർ 31 വരെ പ്രാബല്യം നൽകാനാണ് മാർച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കൃഷിവകുപ്പ് ഇതിന്റെ ഉത്തരവിറക്കി. തുടർനടപടി സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകളായതിനാൽ അവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. 16-ന് നടന്ന ബാങ്കേഴ്സ് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയും ഈ വിഷയം അവതരിപ്പിച്ച് തുടർനടപടികൾക്ക് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു. content highlights: farm loan, moratorium,kerala government
from mathrubhumi.latestnews.rssfeed https://ift.tt/2TZ2KBM
via
IFTTT
No comments:
Post a Comment