രാമേശ്വരം കടല്‍തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍; ബ്രഹ്മോസ് എന്ന് സംശയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

രാമേശ്വരം കടല്‍തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍; ബ്രഹ്മോസ് എന്ന് സംശയം

ചെന്നൈ: ബ്രഹ്മോസ് മിസൈലിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പുതുക്കുടിയിരിപ്പ് കടൽ തീരത്ത് കണ്ടെത്തി. ക്യൂ ബ്രാഞ്ച് പോലീസാണ് മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരത്ത് കണ്ട മിസൈലിന്റെ ഭാഗം ബുധനാഴ്ച കരയ്ക്കെത്തിച്ചത്. വിക്ഷേപണ സമയത്ത് കടലിൽ വീണ മിസൈലിന്റെഭാഗമാവാം ഇതെന്ന് കരുതുന്നു. പുറത്ത് ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചിരുന്നതിനാലാണ് ഇത് മിസൈൽ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുദ്ധക്കപ്പലുകളെ തകർക്കാൻ ഉപയോഗിക്കുന്ന സർഫസ് റ്റു ഷിപ്പ് ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു. ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ വീണതായിരിക്കാം ഇത്. മിസൈൽ നിർമിച്ച തിയ്യതി ഒക്ടോബർ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബോംബ് സ്ക്വാഡുംഡോഗ് സ്ക്വാഡും സ്ഥലത്തെത്തുകയും പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മിസൈൽ ഭാഗത്തിൽ സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് പോലീസ് സൂപ്രണ്ട് ഓംപ്രകാശ് മീന പറഞ്ഞു. സംഭവം ഐഎസ്ആർഓയെ അറിയിച്ചിട്ടുണ്ട്. മിസൈലിന്റെ ഭാഗങ്ങൾ ഇപ്പോൾ തീരദേശ പോലീസിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights:brahmos engine found washed ashore retrieved


from mathrubhumi.latestnews.rssfeed https://ift.tt/2U1znzu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages