കൊടുംചൂട് എൽ നിനോയുടെ തുടക്കമെന്ന് വിദഗ്ധർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

കൊടുംചൂട് എൽ നിനോയുടെ തുടക്കമെന്ന് വിദഗ്ധർ

തിരുവനന്തപുരം: ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണ് കേരളത്തിലെ കൊടുംചൂടിന് കാരണമെന്ന് വിദഗ്ധർ. എല്ലാ വൻകരകളിലെയും കാലാവസ്ഥയെ എൽ നിനോ തകിടംമറിക്കും. ഇതിന്റെ ആഘാതം മനസ്സിലാകുന്നത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരിക്കും. സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന് മുകളിലാണ്. അതിനാലാണ് കൂടുതൽപേർക്ക് സൂര്യതാപമേൽക്കുന്നതെന്നും അധികൃതർ പറഞ്ഞു. മാർച്ചിൽ പ്രതീക്ഷിക്കുന്ന ചൂടാണെങ്കിലും അന്തരീക്ഷത്തിൽ വേനൽമഴയ്ക്ക് അനുകൂലസാഹചര്യമില്ല. അതിനാൽ, ചൂട് ഇനിയുംകൂടാനാണ് സാധ്യത. ഏപ്രിൽ പകുതിയോടുകൂടിയെങ്കിലും നല്ലമഴ കിട്ടിയില്ലെങ്കിൽ കേരളം ഉഷ്ണതരംഗത്തിലേക്കും കൊടുംവരൾച്ചയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകുന്നു. ചൂടുകൂടാൻ കാരണം * ഘടികാരദിശയിൽ വായുസഞ്ചാരമുണ്ടായാലേ മഴമേഘങ്ങൾക്ക് സാധ്യതയുള്ളൂ. നിലവിൽ സംസ്ഥാനത്ത് ഘടികാരദിശയ്ക്ക് എതിരായുള്ള വായുസഞ്ചാരമാണുള്ളത്. ഇത് മേഘങ്ങൾ രൂപംകൊള്ളാൻ തടസ്സമുണ്ടാക്കുന്നു * അറബിക്കടലിന്റെ പലഭാഗങ്ങളിലും താപനില ഒന്നുമുതൽ മൂന്നുശതമാനംവരെ കൂടി * കടലിൽനിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നു * അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ യഥാർഥത്തിലുള്ള താപനിലയേക്കാൾ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വർധിക്കും. ഇത് കൂടുതൽപേർക്ക് സൂര്യതാപം ഏൽക്കാൻ കാരണമാകുന്നു. * ശരീരോഷ്മാവിനെക്കാൾ കൂടുതലായി അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതും ചൂടുകൂടുതലായി അനുഭവപ്പെടാൻ ഇടയാക്കുന്നു * പ്രളയത്തിൽ സംസ്ഥാനത്ത് പലയിടത്തും ഭൂമിയിലെ മേൽമണ്ണ് നഷ്ടമായതും കാരണം. മൃദുവായ മേൽമണ്ണ് നഷ്ടമായതോടെ ചൂട് ആഗിരണംചെയ്യുന്നത് കുറഞ്ഞു. കാഠിന്യമേറിയ മണ്ണ് ചൂട് പുറത്തേക്ക് വമിപ്പിക്കും. കടപ്പാട്: ഡോ. എം.ജി. മനോജ് (കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല അറ്റ്മോസ്ഫിറിക് റഡാർ റിസർച്ച്) ഡോ. കെ. മോഹനകുമാർ (കൊച്ചി സർവകലാശാലാ അറ്റ്മോസ്ഫിറിക് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ) content highlights:summer,El Niño


from mathrubhumi.latestnews.rssfeed https://ift.tt/2FyHaLg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages