ഗവേഷണവിഷയം തീരുമാനിക്കൽ: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ഗവേഷണവിഷയം തീരുമാനിക്കൽ: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി:കേന്ദ്ര സർവകലാശാലകളിൽ ദേശീയമുൻഗണനയുള്ള വിഷയങ്ങളിൽമാത്രം ഗവേഷണം പ്രോത്സാഹിപ്പിച്ചാൽ മതിയെന്ന കേന്ദ്രസർക്കാർ നിർദേശത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. 'ഇനിമുതൽ രാജ്യത്തെ ബുദ്ധിജീവികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രിയും (പ്രകാശ് ജാവഡേക്കർ) അതിബുദ്ധിമാനായ പ്രധാനമന്ത്രിയും നിർദേശിക്കു'മെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു. 'അല്പജ്ഞാനം അപകടമാണെന്നുപറഞ്ഞത് ശരിയാണ്' എന്നും അദ്ദേഹം കുറിച്ചു. കേന്ദ്ര നിർദേശവും അതിൽ പ്രതിഷേധിച്ചുള്ള പ്രൊഫസർ മീന ടി. പിള്ളയുടെ രാജിയും പ്രതിപാദിക്കുന്ന വാർത്തയ്ക്കൊപ്പമാണ് രാഹുൽ ഈ കുറിപ്പ് പോസ്റ്റുചെയ്തത്. കേന്ദ്രമാനവശേഷി മന്ത്രാലയം ഈ മാസം 13-നാണ് ഗവേഷണവിഷയങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള വിജ്ഞാപനമിറക്കിയത്. അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണം നിരുത്സാഹപ്പെടുത്താനും ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസർവകലാശാലാ വൈസ് ചാൻസലർമാരോട് നിർദേശിക്കുന്നതാണ് വിജ്ഞാപനം. ഇതേത്തുടർന്ന് കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷും താരതമ്യസാഹിത്യവും വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽനിന്ന്, കേരള സർവകലാശാലാ അധ്യാപിക ഡോ. മീന ടി. പിള്ള രാജിവെച്ചിരുന്നു. Content Highlights:Rahul Gandhi criticises govt for new policy on selecting research topic


from mathrubhumi.latestnews.rssfeed https://ift.tt/2HDsKwI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages