കാറില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര വേണ്ട, ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

കാറില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര വേണ്ട, ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: പതിമൂന്ന് വയസ്സിൽതാഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മിഷൻ വിലക്കി. അപകടങ്ങളിൽ പരിക്കേൽക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിൽ ഇരുത്തണം. കുട്ടികൾക്ക് വേണ്ടിയുള്ള സീറ്റ് (ചൈൽഡ് സീറ്റ്) നിർബന്ധമാക്കാൻ നിയമഭേദഗതി വരുത്താനും മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകി. സംഗീതജ്ഞൻ ബാലഭാസ്കറും രണ്ടുവയസ്സുകാരി മകൾ തേജസ്വിനിയും മരിച്ച അപകടത്തെത്തുടർന്ന് കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. സീറ്റ് ബെൽറ്റുകൾ മുതിർന്നവർക്ക് മാത്രമാണ് അനുയോജ്യം. സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയർബാഗും അപകടരകമാണ്. മുന്നിലേക്ക് തെറിക്കുന്നവർ പൊട്ടിവിടരുന്ന എയർബാഗിൽ ഇടിക്കും. കുട്ടികൾ മടിയിൽ ഇരിക്കുകയാണെങ്കിൽ എയർബാഗിനും യാത്രക്കാരും ഇടയിൽപ്പെട്ട് പരിക്കേൽക്കും. മുതിർന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുമ്പോൾ കുട്ടികൾ പിടിവിട്ട് തെറിച്ചുപോകാനുള്ള സാധ്യതയുണ്ട്. ചൈൽഡ് സീറ്റിനായി ബോധവത്കരണം നടത്തുന്നതിന് ഗതാഗത കമ്മിഷണറും വനിതാ-ശിശു വികസന വകുപ്പും നടപടിയെടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ചൈൽഡ് സീറ്റ് പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ചൈൽഡ് സീറ്റുകൾ നിർബന്ധമാണ്. കുട്ടികളുടെ യാത്രയ്ക്ക് കാറുകളുടെ പിൻസീറ്റാണ് സുരക്ഷിതമെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. പിൻസീറ്റിന്റെ മധ്യഭാഗത്ത് പിന്നിലേക്ക് അഭിമുഖമായി വരത്തക്കവിധം ചൈൽഡ് സീറ്റുകൾ ഘടിപ്പിക്കുന്നതാണ് ഉചിതം.ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുന്നവർ വിരളമാണ്. ഇൻഫന്റ്, ചൈൽഡ്, ബൂസ്റ്റർ എന്നിങ്ങനെ കുട്ടികൾക്ക് അനുയോജ്യമായവ ലഭ്യമാണ. Content Highlights;Child seat mandatory, Child Rights Commission, Child Safety Seat


from mathrubhumi.latestnews.rssfeed https://ift.tt/2TuDzmt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages