കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു: തെലങ്കാനയില്‍ എട്ടാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 18, 2019

കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു: തെലങ്കാനയില്‍ എട്ടാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു

ഹൈദരബാദ്: തെലങ്കാനയിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎൽഎമാരിൽ എട്ട് പേരും മൂന്നു മാസത്തിനുള്ളിൽ പാർട്ടി വിട്ടു. കോത്തഗുഡം എംഎൽഎ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ട് ടിആർഎസ്സിൽ ചേർന്നത്. ആവശ്യമെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. 119 അംഗ സഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇത് മൂന്നു മാസം കൊണ്ട് 11 ആയി ചുരുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. ഇതോടുകൂടി പ്രധാന പ്രതിപക്ഷമെന്ന പദവിയും കോൺഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പദവി നിലനിർത്തണമെങ്കിൽ 12 എംഎൽഎമാർ എങ്കിലും വേണം. നാല് എംഎൽഎമാർ കൂടി ടിആർഎസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരുകയാണ്. വിമത എംഎൽഎമാർ കോൺഗ്രസ് നിയമസഭാ കക്ഷി ടിആർഎസിൽ ലയിക്കുന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നൽകാനും നീക്കമുണ്ട്. മൂന്നിൽ രണ്ട് എംഎൽഎമാർ മറുകണ്ടം ചാടിയാൽ കൂറുമാറ്റം ബാധകമാകില്ല. ഓരോ ദിവസവും ഓരോ എംഎൽഎ എന്ന നിലയിലാണ് കൊഴിഞ്ഞുപോക്ക്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആർഎസ്സിന്റെ ഗൂഢാലോചനയാണ് നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണുമെന്ന് പ്രതിപക്ഷ നേതാവ് മാലു ഭട്ടി വിക്രമാർക അറിയിച്ചു


from mathrubhumi.latestnews.rssfeed https://ift.tt/2HCCUwN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages