തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാർഥികൾക്ക്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിൽ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് സ്ഥാനാർഥികൾ. സംസാരിക്കുന്നതിനിടെ എപ്പോഴും ഹാസ്യപരാമർശങ്ങൾ നടത്തിയിരുന്ന ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥിയും നടനുമായഇന്നസെന്റ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയും ട്രോളി തുടങ്ങി. ലോക്സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി രാഹുലിനേയും കോൺഗ്രസിനേയും ട്രോളിയിരിക്കുകയാണ് ഇന്നസെന്റ്. പാർലമെന്റിൽ പി.കരുണാകരൻ എംപി പ്രസംഗിക്കുമ്പോൾ ഇരുന്ന് ഉറങ്ങുന്ന രാഹുൽ ഗാന്ധിയും പിന്നിൽ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റും ഉൾപ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉണർന്നിരുന്നു ചാലക്കുടിക്ക് വേണ്ടി എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പതിനൊന്നായിരത്തിലധികം ലൈക്കുകളും 1500 ഓളം ഷെയറുകളും ഇന്നസെന്റിന്റെ ഈ പോസ്റ്റിന് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ചാലക്കുടിയിൽ ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മത്സരത്തിനിറങ്ങുന്നത്. 2014-ൽ ഇടത് സ്വതന്ത്രനായി നിന്ന് കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലത്തിൽ പി.സി.ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് പാർലമെന്റിലെത്തിയത്. ഇത്തവണ സിപിഎം സ്ഥാനാർഥിയായിട്ടാണ് ഇന്നസെന്റിന്റെ രംഗത്തുള്ളത്. യുഡിഎഫ് കൺവീനർ ബെന്നിബെഹനാനാണ് യുഡിഎഫ് സ്ഥാനാർഥി. Content Highlights:chalakudy ldf candidateInnocents troll facebook post against congress and rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2HrNMOO
via
IFTTT
No comments:
Post a Comment