ഇരിട്ടി: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടയിൽ മകന്റെ വിവാഹത്തിന് മുഹൂർത്തംകുറിച്ച് വടകര എൽ.ഡി.എഫ്. സ്ഥാനാർഥി പി. ജയരാജൻ. രണ്ടാമത്തെ മകൻ ആഷിഷ് രാജിനാണ് വിവാഹം. ഞായറാഴ്ചനടന്ന മുഹൂർത്തംകുറിക്കൽ ചടങ്ങിൽ അച്ഛന്റെ ഉത്തരവാദിത്വത്തോടെ അദ്ദേഹം നിറഞ്ഞുനിന്നു. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയിൽ പുരുഷോത്തമന്റെയും മിനിയുടെയും മകൾ നിമിഷയാണ് വധു. ഇരുകുടുംബങ്ങളും നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചെങ്കിലും വിവാഹത്തിന് നാൾ കുറിച്ചിരുന്നില്ല. ഞായറാഴ്ച കൂത്തുപറമ്പ് മണ്ഡലത്തിൽ പര്യടനത്തിലായിരുന്നു ജയരാജൻ. അവിടെനിന്നാണ് ചടങ്ങിനെത്തിയത്. സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജനും ചടങ്ങിൽ പങ്കെടുത്തു. വിവാഹം ജൂണിൽ നടത്താനാണ് തീരുമാനം. content highlights:p.jayarajan,son, marriage
from mathrubhumi.latestnews.rssfeed https://ift.tt/2VZkvOO
via
IFTTT
No comments:
Post a Comment