കീഴടങ്ങി പി.ജെ ജോസഫ്; ഇനി പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

കീഴടങ്ങി പി.ജെ ജോസഫ്; ഇനി പോരാട്ടം പാര്‍ട്ടിക്കുള്ളില്‍

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആവാൻ കഴിയാത്തതിന്റെ പേരിൽ കേരള കോൺഗ്രസ് പിളർത്താൻ താനില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. തനിക്ക് സീറ്റ് നിഷേധിച്ചത് പോലുള്ള അട്ടിമറികളെ ഇല്ലാതാക്കാനുള്ള പോരാട്ടം പാർട്ടുക്കുള്ളിൽ ശക്തമാക്കുമെന്നും പി.ജെ ജോസഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ്പറഞ്ഞിരുന്നെങ്കിലും തനിക്കത് സ്വീകാര്യമായിരുന്നില്ലെന്നുപി.ജെ ജോസഫ് വെളിപ്പെടുത്തി. "കോട്ടയം, ഇടുക്കി, ചാലക്കുടി എന്നിവയിൽ ഏത് സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലളിതമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതിയത്.കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും ഇക്കാര്യം ഉന്നയിച്ചു. പാർലമെന്ററി പാർട്ടിയോഗത്തിൽ മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ല. ജോസ് കെ മാണിയെ സ്ഥാനാർഥിയാക്കിയ രീതിയിലാണെങ്കിൽ പാർലമെന്ററി പാർട്ടിയിൽ തീരേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. കോട്ടയത്തിനു പുറത്തുള്ള സ്ഥാനാർഥി പറ്റില്ല എന്നാണ് പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തിൽ പല സ്ഥലത്തും ഇത്തരത്തിലുള്ള സ്ഥാനാർഥികൾ ഉണ്ടായിട്ടുണ്ട്. തന്നെ മനപ്പൂർവം മാറ്റി നിർത്താനായി പ്രാദേശികവാദം ഉയർത്തിയതാണ്. ഈ പ്രശ്നം യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി. അവർ വെച്ച നിർദേശം ഇടുക്കി സീറ്റിൽ തന്നെ മത്സരിപ്പിക്കുക എന്നതായിരുന്നു. എന്നാൽ ജോസ് കെ മാണി ഇത് പരിഗണിക്കാൻ തയ്യാറായില്ല". പിന്നീട് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസ് ചില നിബന്ധനകൾമുന്നോട്ടുവെച്ചു. ഇത് തനിക്ക് സ്വീകാര്യമായിരുന്നില്ല. പാർട്ടിയെ വിട്ട് ഒരു ഒത്തുതീർപ്പിനും തയ്യാറായിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തങ്ങൾ രംഗത്തുണ്ടാവും. കേരള കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിത്യംശക്തിപ്പെടുത്താൻപ്രവർത്തിക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. Content Highlights: The Great Indian War 2019, General Election 2019, Battle 2019, PJ Joseph, Kerala Congress, Kottayam, Idukki Seat


from mathrubhumi.latestnews.rssfeed https://ift.tt/2HnET98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages