വിക്ടോറിയ: ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുണ്ടായ വെടിവെയ്പ്പിൽമുസ്ലീം വിരുദ്ധപരാമർശം നടത്തിയ ഓസ്ട്രേലിയൻ സെനറ്റർ ഫ്രാസർ ആനിങിന്റെ തലയിൽ യുവാവ് മുട്ട പൊട്ടിച്ചു.പതിനേഴ് വയസുകാരനായ യുവാവാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ആനിങിന്റെ തലയിൽ മുട്ടപൊട്ടിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ആനിങിന്റെ അരികിലായി ഫോണിൽ ചിത്രമെടുത്ത് നിൽക്കുകയായിരുന്ന യുവാവ് മുന്നിലേക്ക് വന്ന് തലയിൽ മുട്ട പൊട്ടിക്കുകയായിരുന്നു. എന്നാൽ ആനിങ് കുപിതനായി യുവാവിന്റെ മുഖത്ത് അടിക്കുന്നതും തുടരേ തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. Someone has just slapped an egg on the back of Australian Senator Fraser Annings head, who immediately turned around and punched him in the face. @politicsabc @abcnews pic.twitter.com/HkDZe2rn0X — Henry Belot (@Henry_Belot) March 16, 2019 അതേ സമയം വിക്ടോറിയ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം വെറുതേ വിട്ടു. "മുസ്ലീം വിഭാഗത്തിൽപ്പെട്ടവരുടെ സാന്നിധ്യം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലേയും ഭയം വർധിപ്പിക്കുകയാണ്. മുസ്ലീം വിഭാഗത്തിൽപ്പെട്ടവരുടെ കുടിയേറ്റമാണ് ആക്രമത്തിന് കാരണം",എന്നായിരുന്നു ആനിങിന്റെ വിവാദ പരാമർശം. എന്നാൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആനിങിന്റെ വിവാദ പരാമർശനത്തിനെതിരേ രംഗത്ത് വന്നിരുന്നു.ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. Content Highlights:Aussie senator head over anti Muslim comments on New Zealand attack
from mathrubhumi.latestnews.rssfeed https://ift.tt/2Y2TxYd
via
IFTTT
No comments:
Post a Comment