കൊൽക്കത്ത:ബംഗാളിൽ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാനഘടകം അറിയിച്ചു. സി.പി.എമ്മുമായുള്ള സഖ്യചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചത്. സി.പി.എം. കഴിഞ്ഞദിവസം 25 സീറ്റുകളിൽ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് ഇടഞ്ഞത്. 42 പേരടങ്ങുന്ന സ്ഥാനാർഥിപ്പട്ടികയുമായി അടുത്തദിവസംതന്നെ ഡൽഹിക്ക് പോകുമെന്നും അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും പി.സി.സി. അധ്യക്ഷൻ സോമേൻ മിത്ര അറിയിച്ചു. സീറ്റുചർച്ച നടന്നുകൊണ്ടിരിക്കെ സി.പി.എം. ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights:Talks fail, Congress-Left West Bengal poll deal on verge of collapse
from mathrubhumi.latestnews.rssfeed https://ift.tt/2Ct5369
via
IFTTT
No comments:
Post a Comment