വെല്ലിങ്ടൺ: മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ50 പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസീലൻഡിൽ തോക്കുകളുടെ വിൽപന നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ളറൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വിൽപന അടിയന്തിരമായി നിരോധിച്ചുകൊണ്ട് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ഉത്തരവിട്ടു. തോക്കുകളുടെ വിൽപന നിരോധനം നിലവിൽ വരുന്നതിന് മുൻപ് വൻതോതിൽ വിൽപന നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവിൽ വന്നാൽ പുതിയതായി തോക്കുകൾ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ആർഡേൺ വ്യക്തമാക്കി. തോക്കുകളുടെ വിൽപന നിരോധിച്ചതു കൂടാതെ, നിലവിൽ ജനങ്ങൾക്കിടയിലുള്ള തോക്കുകൾ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകൾ കൈവശമുള്ളവർ തിരികെ നൽകുന്ന തോക്കുകൾ സർക്കാർ പണം നൽകി വാങ്ങും. തോക്കുകൾ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനൽകിയില്ലെങ്കിൽ പിഴയും തടവും അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരും. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ ഒരു മോസ്ക്കിലുമുണ്ടായ വെടിവെപ്പിൽ 50 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Content Highlights:New Zealand Bans Guns, New Zealand Mosque Massacre, shooting
from mathrubhumi.latestnews.rssfeed https://ift.tt/2Fpzhsu
via
IFTTT
No comments:
Post a Comment