ഐ.പി.എല്‍ 2019; കളി തുടങ്ങും മുന്‍പേ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

ഐ.പി.എല്‍ 2019; കളി തുടങ്ങും മുന്‍പേ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടി

ചെന്നൈ: ഐ.പി.എൽ 12-ാം സീസണ് തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് ടൂർണമെന്റ് തുടങ്ങും മുൻപേ തിരിച്ചടി. ടീമിലെ പ്രധാന ബൗളറായ ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിടിക്ക് പരിക്കേറ്റതാണ് ചെന്നൈ ടീമിന് തിരിച്ചടിയായത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പേശീവേദന അനുഭവപ്പെട്ട താരം ബൗളിങ് മതിയാക്കി പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ സ്കാനിങ്ങിൽ എൻഗിടിക്ക് ഗ്രേഡ് 2 മസിൽ സ്ട്രെയിനാണെന്ന് കണ്ടെത്തി. താരത്തിന് നാല് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ടീം മാനേജർ മുഹമ്മദ് മൂസാജി വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി കളിച്ച താരമാണ് എൻഗിടി. ഡെത്ത് ഓവറുകളിൽ മികവുകാട്ടുന്ന ബൗളർമാർ കുറവാണെന്നത് ചെന്നൈയുടെ ദൗർബല്യമാണ്. എൻഗിടിയിടെ പിന്മാറ്റത്തോടെ സ്ഥിതി കൂടുതൽ വഷളാകും. ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, കരൺ ശർമ, ഇമ്രാൻ താഹിർ, മിച്ചൽ സാന്റ്നർ, മലയാളിയായ കെ.എം. ആസിഫ്, ശാർദൂർ താക്കൂർ, മോഹിത് ശർമ എന്നിവരാണ് ചെന്നൈയുടെ മറ്റ് ബൗളർമാർ. Content Highlights:ipl 2019 lungi ngidi of csk ruled out with injury


from mathrubhumi.latestnews.rssfeed https://ift.tt/2UN7xn7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages