പത്തനംതിട്ട: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി എത്തിച്ചു. യുവാവിന്റെ മൃതദേഹത്തിന് പകരം യുവതിയുടെ മൃതദേഹമാണ് എത്തിച്ചത്. സൗദിയിൽ വെച്ച് മരിച്ച് കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്റെ മൃതദേഹമാണ് മാറി എത്തിച്ചത്. ശ്രീലങ്കൻ സ്വദേശിയായ യുവതിയുടേതാണ് എത്തിച്ച മൃതദേഹമെന്നാണ് വിവരം. ഫെബ്രുവരി 27 നാണ് സൗദിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന റഫീഖ് മരിച്ചത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ടാണ് സൗദി എയർലൈൻസിൽ നെടുമ്പാശ്ശേരിയിൽ മൃതദേഹം എത്തിച്ചത്. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനയ്ക്കായി പുരത്തെടുത്തപ്പോഴാണ് മാറിയ വിവരം അറിഞ്ഞത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചയയ്ക്കുന്നതിനും റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എംബാം ചെയ്ത സമയത്തോ വിമാനത്താവളത്തിലോ മൃതദേഹം മാറിയതാവാമെന്നാണ് പോലീസും അധികൃതരും പറയുന്നത്. എന്നാൽ എംബാം ചെയ്യുമ്പോൾ മാറിയിട്ടില്ലെന്ന് റഫീഖിന്റെ സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചുണ്ട്. Content Highlights: Received wrong dead body, Saudi Airlines
from mathrubhumi.latestnews.rssfeed https://ift.tt/2FrjQAf
via
IFTTT
No comments:
Post a Comment