കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ അത് വിശ്വസിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫിനെ സഹായിക്കാൻ ബിജെപി ദുർബല സ്ഥാനാർഥികളെ നിർത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാനമത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലാണ് മത്സരം. സിപിഎമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബിജെപിക്കാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വയനാട്, വടകര സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധി പ്രചാരണത്തിലായതിനാലാണ് യോഗം ചേർന്ന് അംഗീകരിക്കാൻ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Oommen chandy, kodiyeri balakrishnan
from mathrubhumi.latestnews.rssfeed https://ift.tt/2Hx07Bq
via
IFTTT
No comments:
Post a Comment