മുംബൈ:ഇന്ത്യയിലെ പൊതുമേഖലാബാങ്കിൽനിന്ന് കോടികൾ തട്ടിച്ചതിന് ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ശേഖരത്തിലെ 173 ചിത്രങ്ങളും 11 വാഹനങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യും. ബുധനാഴ്ച മുംബൈയിലെ പ്രത്യേക കോടതിയാണ് അതിനുള്ള അനുമതി നൽകിയത്. മോദിയുടെ ഭാര്യ ആമിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. നീരവ് മോദിയുടെ വീടുകളിലും ഓഫീസിലും നടത്തിയ തിരച്ചിലിലാണ് പ്രശസ്ത ചിത്രകാരൻമാരുടെ ചിത്രങ്ങൾ കണ്ടെടുത്തത്. ഇവയ്ക്ക് 57.72 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. റോൾസ് റോയ്സും പോർഷേയും ബെൻസും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതോടൊപ്പം ലേലം ചെയ്യുന്നത്. നീരവ് മോദി ആദായനികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ആദായനികുതി വകുപ്പാണ് ഇവ ലേലം ചെയ്യാൻ അനുമതി തേടിയത്. ഈ മാസം അവസാനത്തോടെ ലേലം നടത്താൻ അനുമതി നൽകിയ കോടതി ലേലത്തുക കോടതിയിൽ കെട്ടിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാങ്ക് തട്ടിപ്പുകേസിൽ പങ്കുണ്ടെന്ന് കണ്ടതിനെത്തുടർന്ന് നീരവ് മോദിയുടെ ഭാര്യ ആമിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരേ വാറന്റ് പുറപ്പെടുവിച്ചത് . Content Highlights:enforcement directorate to auction nirav modis vehicles and paintings
from mathrubhumi.latestnews.rssfeed https://ift.tt/2TYmPbs
via
IFTTT
No comments:
Post a Comment