നിയന്ത്രണരേഖയില്‍ പാകിസ്താന്‍ ആയുധം ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

നിയന്ത്രണരേഖയില്‍ പാകിസ്താന്‍ ആയുധം ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാകിസ്താൻ നിയന്ത്രണ രേഖയിൽ കൂടുതൽ സൈനിക ക്രമീകരണങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ആയുധം ഘടിപ്പിടിച്ച ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) പാകിസ്താൻ നിയന്ത്രണ രേഖയ്ക്കു സമീപം വിന്യസിച്ചതായി ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉറി, പൂഞ്ച്, രജൗറി, നൗഷേര, സുന്ദർബനി എന്നിവിടങ്ങളിലടക്കം നിരവധി ഇടങ്ങളിൽ ആയുധം പിടിപ്പിച്ച ആളില്ലാ വിമാനങ്ങൾ നിരീക്ഷണം നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച നിരവധി പാകിസ്താൻ ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോർട്ട് പറയുന്നു. പാകിസ്താന്റെ ഒരു ആളില്ലാ നിരീക്ഷക വിമാനം (യുസിഎവി) അടുത്തിടെ ഗുജറാത്തിൽ വെടിവെച്ചിട്ടിരുന്നു. അതിർത്തിയിൽ പാകിസ്താൻ ആളില്ലാ വിമാനങ്ങൾ വിന്യസിച്ചതായി വ്യോമസേന അടക്കമുള്ള സൈനിക വിഭാഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും ബിഎസ്എഫ് വ്യക്തമാക്കി. നിരീക്ഷണങ്ങൾക്കാണ് ഉപയോഗിക്കുന്നതെങ്കിലും മിസൈലുകളും ലേസർ ബോംബുകളും ഇത്തരം ആളില്ലാ വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. വേണ്ടിവന്നാൽ ഭൂമിയിലും ആകാശത്തുമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും. പാകിസ്താൻ ചൈനയിൽനിന്ന് 48 വിങ് ലൂങ് ഡ്രോണുകൾ വാങ്ങിയിരുന്നു. പാക് അധീന കശ്മീരിലും ചൈനീസ് ഇടപെടൽ ഉണ്ടാവുന്നതിന്റെ സൂചനയായി പുതിയ സംഭവവികാസങ്ങളെ കാണാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. Content Highlights:Pakistan, weaponised drones, LoC, jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2uils91
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages