അരുണാചലില്‍ 1.8 കോടി പിടിച്ചു: ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

അരുണാചലില്‍ 1.8 കോടി പിടിച്ചു: ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ്. ചൊവ്വാഴ്ച രാത്രി അരുണാചൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് വോട്ടിന് കാശ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ തപീർ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. അരുണാചലിലെ പസീഗഢിൽ ഇന്ന് രാവിലെ മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇന്നലെ രാത്രി പണം പിടിച്ചത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മോദിയുടെ റാലിയിൽ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ തപീർ ഗാവു മുമ്പും പണവുമായി പിടിക്കപ്പെട്ടതാണെന്നും സുർജേവാല പറഞ്ഞു. മണിപ്പൂർ തിരഞ്ഞെടുപ്പ് വേളയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഗുവഹാട്ടി വിമാനത്താവളത്തിൽ തടഞ്ഞ് പരിശോധിച്ചപ്പോൾ വൻതുക കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ചൗക്കീദാർ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുർജേവാല പറഞ്ഞു. വെസ്റ്റ് അരുണാചൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ തപീർ ഗാവുവിന്റെ സ്ഥാനാർഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. Content Highlights: vote for cash, great indian war, election 2019


from mathrubhumi.latestnews.rssfeed https://ift.tt/2WCQZ1q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages