കൂടുതല്‍ കേസുകള്‍: കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

കൂടുതല്‍ കേസുകള്‍: കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും

കോഴിക്കോട്: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക നൽകും. നേരത്തെ നൽകിയ പത്രികയിൽ കൊടുത്തിരുന്നതിനേക്കാൾ കൂടുതൽ കേസുകൾ തന്റെ പേരിലുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ പത്രിക സുരേന്ദ്രൻ നൽകുന്നത്. 143-ലധികം കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ സുരേന്ദ്രൻ നൽകിയ പത്രികയിൽ 20 എണ്ണം മാത്രമാണ് കാണിച്ചിട്ടുള്ളത്. കേസുകളുടെ വിവരംമറച്ചുവെച്ചു എന്ന് കാണിച്ച് പത്രിക തള്ളാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് മറ്റു കേസുകളുടെ വിവരം കൂടി ഉൾപ്പെടുത്തി പുതിയ പത്രിക നൽകാൻ തീരുമാനിച്ചത്. ഇന്നോ നാളെയോ പുതിയ പത്രിക സുരേന്ദ്രൻ സമർപ്പിക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. ശബരിമല കർമസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ അക്രമങ്ങളുടേതടക്കം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലാണ് സുരേന്ദ്രന്റെ പേരിൽ കേസുകളുള്ളത്. കേസുകൾ ഉള്ള കാര്യം കാണിച്ച് സർക്കാർ നോട്ടീസ് പോലും നൽകിയിട്ടില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. Content Highlights:K Surendran will file his nomination once more-pathanamthitta nda candidate


from mathrubhumi.latestnews.rssfeed https://ift.tt/2CUFKdr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages