കൊച്ചി: തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് 2021 ൽ നാവികസേനയുടെ ഭാഗമാകും. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിക്രാന്തിന്റെ അവസാനവട്ട ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സേനയുടെ ഭാഗമാകുന്നതിനു മുമ്പുള്ള പരീക്ഷണങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു. നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. കൊച്ചിൻ ഷിപ്പ്യാർഡിൽ ഇതിന്റെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നാവികസേനാ മേധാവി അറിയിച്ചു. മസഗോൺ ഡോക് ഷിപ്പ്യാർഡില് ഇംഫാൽ യുദ്ധക്കപ്പൽ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1944 ൽ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യം കടന്നുകയറാൻ ശ്രമിച്ചതിനെ പൊരുതി പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്കാണ് യുദ്ധക്കപ്പലിന് ഇംഫാൽ എന്ന് പേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സേനയുടെ കരുത്തിൽ സംതൃപ്തനാണെന്നും കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും ഉടൻ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘദർശികളായനേതാക്കളുടെ കീഴിൽ നാവികസേന ആയുധങ്ങൾ വാങ്ങുന്നവർ എന്ന സ്ഥാനത്തുനിന്നും അവ നിർമിക്കുന്നവർ എന്ന സ്ഥാനത്തേക്ക് ഉയർന്നുവെന്നും സുനിൽ ലാംബ പറഞ്ഞു. cONTENT hIGHLIGHTS:Indias first indigenous aircraft carrier, Vikrant, will be delivered to Navy by 2021
from mathrubhumi.latestnews.rssfeed http://bit.ly/2GC9pJF
via
IFTTT
No comments:
Post a Comment