മലപ്പുറം താനൂരില്‍ എല്‍.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

മലപ്പുറം താനൂരില്‍ എല്‍.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ കല്ലേറ്

മലപ്പുറം: താനൂർ അഞ്ചുടിയിൽ എൽ.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘർഷം. പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവറിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ സമാപിച്ചശേഷം പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്. തീരദേശത്തെ വീടുകൾക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിൽ അഞ്ച്സ്ത്രീകൾക്കും മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം. പ്രവർത്തകരാണ് തീരദേശമേഖലയിൽ അക്രമം നടത്തിയതെന്ന് മുസ്ലീം ലീഗും, ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. Content Highlights:clash in malappuram tanur during the ldf road show, many injured


from mathrubhumi.latestnews.rssfeed http://bit.ly/2Iy2pRs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages