ഈ നിലക്ക് പോയാല്‍ 2030-ല്‍ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതെത്തും- ശ്രീധരന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

ഈ നിലക്ക് പോയാല്‍ 2030-ല്‍ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതെത്തും- ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഇതേ നിലക്ക് പോകുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. അങ്ങനെ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. നമ്മൾ ഇറക്കിയ പ്രകടപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാൽ അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ മൂന്നാമത്തെ ശക്തിയായി മാറും. അത് കഴിഞ്ഞ് 2030 ആകുമ്പോൾ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സമരത്തിനായി ആദ്യമായിട്ടിറങ്ങിയ പ്രസ്ഥാനം ബിജെപിയാണ്. ശബരിമല സമരത്തിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. അത് തടയാൻ ആർക്കും കഴിയില്ല. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയെന്ന അതുല്യ പ്രതിഭക്ക് പകരം മോദി മാത്രമേയുള്ളൂവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയം ഉൾപ്പെടുത്തിയതിന് അദ്ദേഹം മോദിക്ക് നന്ദിഅറിയിക്കുകയും ചെയ്തു. Content Highlights:ps sreedharan pillai-bjp-kozhikode rally-pm modi


from mathrubhumi.latestnews.rssfeed http://bit.ly/2Gaf21b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages