തീപ്പിടിത്തമുണ്ടായപ്പോൾ മുന്നറിയിപ്പ് നൽകി 30 പേരെ രക്ഷപ്പെടുത്തിയ നായ തീയിൽപ്പെട്ട് ചത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

തീപ്പിടിത്തമുണ്ടായപ്പോൾ മുന്നറിയിപ്പ് നൽകി 30 പേരെ രക്ഷപ്പെടുത്തിയ നായ തീയിൽപ്പെട്ട് ചത്തു

ബാന്ദ: ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായതീപ്പിടിത്തം മറ്റു നിലകളിലേക്ക്പടരുന്നതിന് മുമ്പ് കുരച്ച് മുന്നറിയിപ്പ് നൽകി നിരവധിപ്പേർക്ക് രക്ഷകനായനായ അതേ തീയിൽപ്പെട്ട് ചത്തു.ഉത്തർപ്രദേശിലെ ബാന്ദയിൽ ജനവാസമേഖലയിലെഇലക്ട്രോണിക്സ് -ഫർണിച്ചർഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. നാല് നിലകകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മുകളിലത്തെ നിലയിലാണ് ഉടമ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട നായ നിർത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധ ആകർഷിച്ചു. നായയുടെ നിർത്താതെയുള്ള കുര ശ്രദ്ധിച്ചകെട്ടിടത്തിലെ വിവിധ നിലകളിൽ താമസിച്ചിരുന്ന മുപ്പതോളം പേർ തീ പടരുന്നത് കണ്ട്പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ രക്ഷപ്പെടാനുള്ളതിരക്കിനിടയിൽ രക്ഷകനായ നായയെ എല്ലാവരം മറന്നു. ഇതോടെനായ തീയിൽ പെട്ട് ചത്തു.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട താമസക്കാരിൽ ഒരാൾ അറിയിച്ചു. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് നിഗമനം. കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വിറകിന്റെ ശേഖരം തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചു. വിവിധ ഫ്ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും അഗ്നിബാധയെ തുടർന്ന് പൊട്ടിത്തെറിച്ചു.ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. Content Highlights: Pet Dog Alerts Residents To Major Fire In Banda


from mathrubhumi.latestnews.rssfeed http://bit.ly/2Glfpr7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages