ശ്രീലങ്ക സ്‌ഫോടനം: മരണനിരക്ക് 215ലേക്ക്, അഞ്ഞൂറോളം പേര്‍ക്ക് പരിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ശ്രീലങ്ക സ്‌ഫോടനം: മരണനിരക്ക് 215ലേക്ക്, അഞ്ഞൂറോളം പേര്‍ക്ക് പരിക്ക്

കൊളംബോ: ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമപുതുക്കുന്ന ഈസ്റ്റർദിനത്തിൽ ശ്രീലങ്കൻ ദ്വീപിനെ ചോരക്കളമാക്കി സ്ഫോടനപരമ്പര. ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുൾപ്പെടെ എട്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ 215 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റു. മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള ഇന്ത്യക്കാരിയും കൊല്ലപ്പെട്ടവരിൽപ്പെടുന്നു. റസീന ഖാദർ, ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. സ്ഫോടനങ്ങളെത്തുടർന്ന് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേർ അറസ്റ്റിലായി. കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി, കിഴക്കൻ നഗരമായ ബട്ടിക്കലോവയിലെ സെയ്ന്റ് മിഖായേൽ ക്രിസ്ത്യൻ പള്ളി, കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകൊടെ ജില്ലയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. കൊളംബോ നഗരത്തിലെ സെയ്ന്റ് ആന്റണീസ് പള്ളിയിലും ഹോട്ടലുകളിലുമായിരുന്നു ആദ്യ സ്ഫോടനങ്ങൾ. ഞായറാഴ്ച രാവിലെ പ്രാദേശികസമയം 8.45-ഓടെയായിരുന്നു ആദ്യസ്ഫോടനങ്ങൾ. പിന്നീട് നെഗോംബോയിലെയും ബാട്ടിക്കലോവയിലെയും പള്ളികളിലും സ്ഫോടനമുണ്ടായി. ഈ സമയം ഇവിടെ ഈസ്റ്റർദിന പ്രത്യേക പ്രാർഥനകൾ നടക്കുകയായിരുന്നു. ദേഹിവെലയിലായിരുന്നു ഏഴാമത്തെ സ്ഫോടനം. തെമെട്ടകൊടെയിൽ എട്ടാംസ്ഫോടനവും. ഉച്ചകഴിഞ്ഞ് 2.46-നായിരുന്നു ഇത്. ദേഹിവെലയിൽ രണ്ടുപേരും തെമെട്ടകൊടെയിൽ മൂന്ന് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 35 വിദേശികളും ഉൾപ്പെടുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈന, യു.എസ്., ജപ്പാൻ, ബ്രിട്ടൻ, തുർക്കി, പോളണ്ട്, ഡെൻമാർക്ക്, പാകിസ്താൻ, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്. കൂടുതൽ സ്ഥലത്തും നടന്നത് ചാവേർ സ്ഫോടനമാണെന്നും ഒരേ സംഘമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും ശ്രീലങ്കൻ പ്രതിരോധസഹമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, പ്രസിഡന്റ് മൈത്രിപാല സിരിസേന എന്നിവർ സംഭവത്തെ അപലപിച്ചു. ഈ ദുരന്തഘട്ടത്തിൽ ഒന്നിച്ച് ശക്തമായി നിലകൊള്ളാൻ ശ്രീലങ്കൻജനതയോട് വിക്രമസിംഗെ അഭ്യർഥിച്ചു. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത ആക്രമണം ഞെട്ടലുണ്ടാക്കിയെന്നും ആവശ്യമായ നടപടികളെടുക്കാൻ സുരക്ഷാസേനകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സിരിസേന പ്രതികരിച്ചു. രാജ്യത്തെ ആരാധനാലയങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ഫെയ്സ്ബുക്കിനും വാട്സാപ്പിനും താത്കാലിക നിരോധനമേർപ്പെടുത്തി. ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം ശ്രീലങ്ക സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണിത്. 2009-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്നു രാജ്യം. ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ തീവ്ര ബുദ്ധസംഘടനകളിൽനിന്ന് ഭീഷണി നേരിടുന്നതായി ക്രിസ്ത്യൻ സംഘടനകൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. പത്തുദിവസംമുമ്പ് മുന്നറിയിപ്പ്; ലക്ഷ്യം ഇന്ത്യൻ ഹൈക്കമ്മിഷനും രാജ്യത്തെ പ്രധാന ക്രിസ്ത്യൻപള്ളികളെ ലക്ഷ്യമിട്ട് ചാവേറാക്രമണങ്ങൾ നടന്നേക്കാമെന്ന് ശ്രീലങ്കൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. പോലീസ് മേധാവി പുജുത് ജയസുന്ദര ഇതുസംബന്ധിച്ച ഇന്റലിജൻസ് മുന്നറിയിപ്പ് ഏപ്രിൽ 11-ന് ഉന്നതോദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. നാഷണൽ തൗഹീത്ത് ജമാഅത്ത് എന്ന സംഘടന പള്ളികളിലും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലും ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന വിദേശ ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പാണ് ജയസുന്ദരെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. മരിച്ചവരിൽ കാസർകോട് സ്വദേശിയും കാസർകോട്: ശ്രീലങ്കയിലെ സ്ഫോടനപരന്പരയിൽ കൊല്ലപ്പെട്ടവരിൽ ശ്രീലങ്കൻ പൗരത്വമുള്ള കാസർകോട് സ്വദേശിയും. മൊഗ്രാൽ പുത്തൂർ സ്വദേശിനിയായ പ്രവാസി ഇന്ത്യക്കാരി റസീന ഖാദറാ(60)ണ് മരിച്ചത്. സ്ഫോടനമുണ്ടായ ഷാൻഗ്രി-ലാ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ ഭർത്താവ് ഖാദർ കുക്കാടിയുമൊത്ത് വെള്ളിയാഴ്ചമുതൽ താമസിക്കുകയായിരുന്നു റസീന. ഞായറാഴ്ച രാവിലെ ഖാദർ തന്റെ ജോലിസ്ഥലമായ ദുബായിലേക്ക് പോയി. തുടർന്ന് ഹോട്ടൽമുറിയൊഴിഞ്ഞ് സഹോദരൻ ബഷീറിന്റെ കൊളംബോയിലെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുകയായിരുന്നു റസീന. അപ്പോഴാണ് സ്ഫോടനമുണ്ടായത്. അമേരിക്കയിൽ എൻജിനീയർമാരായ ഖാൻഫർ കുക്കാടി, ഫറ കുക്കാടി എന്നിവരാണ് റസീന-ഖാദർ ദമ്പതിമാരുടെ മക്കൾ. ആയിഷ, അനിരുദ്ദീൻ എന്നിവർ മരുമക്കളാണ്. റസീനയുടെ അച്ഛൻ: പി.എസ്.അബ്ദുള്ള ഹാജി. അമ്മ: റുഖിയാബി ഷംനാട്. നാട്ടിലെ ബന്ധുക്കൾ കൊളംബോയിലേക്ക് പോയിട്ടുണ്ട്. ഭർത്താവ് ഖാദർ തിങ്കളാഴ്ച പുലർച്ചെ കൊളംബോയിലെത്തും. ഖബറടക്കവും മറ്റും പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. content highlights:srilanka blast death toll raises


from mathrubhumi.latestnews.rssfeed http://bit.ly/2GtVLbr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages