വോട്ട് ചെയ്യാം, അനായാസം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

വോട്ട് ചെയ്യാം, അനായാസം

* തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചിറിയൽ കാർഡുമായി എത്തുക * പോളിങ് ബുത്തിൽ ക്യൂ പാലിക്കുക * സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും * ഭിന്നശേഷിയുള്ളവർക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കും മുതിർന്നവർക്കും പ്രത്യേക പരിഗണനയുണ്ടാകും. ബൂത്തിലേക്ക് പ്രവേശിച്ചാൽ * വോട്ടറുടെ കെയിലുള്ള സ്ലിപ്പ് (ബി.എൽ.ഒ.മാർ നൽകുന്നത്/രാഷ്ടീയപ്പാർട്ടികൾ നൽകുന്നത്) ഒന്നാംപോളിങ് ഓഫീസറെ കാണിക്കുക. തുടർന്ന് ഒന്നാംപോളിങ് ഓഫീസർ തിരച്ചറിയൽരേഖ പരിശോധിക്കും. കൃത്രിമത്വം ഇല്ലെന്ന് ബോധ്യപ്പെട്ടാൽ രണ്ടാംപോളിങ് ഓഫീസറുടെ അടുത്തേക്ക് അയക്കും. * രണ്ടാംപോളിങ് ഓഫീസർ വോട്ടർപട്ടികയിൽ ഒപ്പ് ഇടുവിക്കും. ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. തുടർന്ന് വോട്ടിങ് സ്ലിപ്പ് നൽകും. * മൂന്നാംപോളിങ് ഓഫീസർ വോട്ടിങ് സ്ലിപ്പ് വാങ്ങിയശേഷം വിരലിലെ മഷിയടയാളം ഉറപ്പാക്കി വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിങ് യന്ത്രം സജ്ജമാക്കും. * പോളിങ് കംപാർട്ട്മെന്റിൽ എത്തിക്കഴിഞ്ഞാൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിത്രത്തിനും ചിഹ്നത്തിനും നെരെയുള്ള നീല ബട്ടൺ അമർത്തുക. സ്ഥാനാർഥികൾക്കൊന്നും വോട്ടുനൽകാൻ താത്പര്യമില്ലെങ്കിൽ പട്ടികയിൽ അവസാനമുള്ള 'നോട്ട'യ്ക്ക് വോട്ട് ചെയ്യാം. വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ബീപ് ശബ്ദമുയരും. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. വി.വി. പാറ്റ് വോട്ട് ഖേപ്പെടുത്തിയാലുടൻ വോട്ട് ചെയ്തത് നിങ്ങൾ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോയെന്ന് വ്യക്തമാക്കുന്ന യന്ത്രമാണ് വി.വി. പാറ്റ്. ബാലറ്റ് യൂണിറ്റിന് സമീപം വച്ചിരിക്കുന്ന വി.വി. പാറ്റ് യന്ത്രത്തിലെ പ്രിന്ററിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാം. ഈ സ്ലിപ്പ് ഏഴ് സെക്കൻഡ് നേരത്തേക്കുമാത്രമേ കാണാനാകൂ. തുടർന്ന് സ്ലിപ്പ് പ്രിന്ററിന്റെ ഡ്രോപ് ബോക്സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. ഇതോടെ വോട്ടിങ് പൂർത്തിയാകും. (ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയും ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയും ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ സമീപിക്കണം) തിരിച്ചറിയൽ രേഖകൾ * വോട്ടർ തിരിച്ചറിയൽ കാർഡ് * പാസ്പോർട്ട് * ഡ്രൈവിങ് ലൈസൻസ് * കേന്ദ്ര-സംസ്ഥാന-പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്ന ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ രേഖ * പൊതുമേഖലാ ബാങ്കിന്റെയോ പോസ്റ്റൽ ബാങ്കിന്റെയോ ഫോട്ടോ പതിച്ച പാസ്ബുക്ക് * പാൻ കാർഡ് * കേന്ദ്ര തൊഴിൽ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ള സ്മാർട്ട് കാർഡ് * തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് * കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട്കാർഡ് * ഫോട്ടോ പതിച്ച പെൻഷൻ കാർഡ് * എം.പി., എം.എൽ.എ., എം.എൽ.സി. എന്നിവർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് * ആധാർ കാർഡ് . *ബി.എൽ.ഒ.മാർ നൽകുന്ന ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയല്ല. Content Highlights: How Can Do Vote, Voting Procedure


from mathrubhumi.latestnews.rssfeed http://bit.ly/2UNpbLj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages