കണ്ണീര്‍ക്കടലില്‍ ശ്രീലങ്ക, കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

കണ്ണീര്‍ക്കടലില്‍ ശ്രീലങ്ക, കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 35 പേർ വിദേശികളാണ്. കാസർകോട് സ്വദേശിനിയായ റസീന ഖാദർ, ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. സ്ഫോടനത്തിൽ തകർന്ന സെന്റ് സെബാസ്റ്റിയൻസ് ചർച്ച്. ഫോട്ടോ: പി ടി ഐ മൂന്നു ക്രിസ്ത്യൻ പള്ളികൾ ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ ക്രിസ്ത്യൻ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. സെന്റ് ആന്റണീസ് പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കിടയിലൂടെ നടന്നുനീങ്ങുന്ന സൈനികർ.104 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ഫോട്ടോ: എ എഫ് പി ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റർ ദിനത്തിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവർക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച പ്രാദേശികസമയം 8.45 ഓടെ ആയിരുന്നു സ്ഫോടനങ്ങൾ. തുടർച്ചയായി ആറുസ്ഫോടനങ്ങളും മണിക്കൂറുകൾക്കു ശേഷം രണ്ടു സ്ഫോടനങ്ങളുമാണ് നടന്നത്. എട്ടു സ്ഫോടനങ്ങളിൽ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. ഫോട്ടോ: പി ടി ഐ content highlights:sri lanka bomb blast death toll rises


from mathrubhumi.latestnews.rssfeed http://bit.ly/2GrmB3I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages