ഡല്‍ഹിയില്‍ ആറു സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ഡല്‍ഹിയില്‍ ആറു സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ തീരുമാനമാകാത്തതോടെ ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയവർ മത്സരരംഗത്തുണ്ട്. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽനിന്നാണ് മുൻമുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് ജനവിധി തേടുന്നത്. ന്യൂഡൽഹിയിൽനിന്ന് അജയ് മാക്കൻ മത്സരിക്കും. ചാന്ദ്നി ചൗക്കിൽനിന്ന് ജെ പി അഗർവാളും ഈസ്റ്റ് ഡൽഹിയിൽനിന്ന് അർവിന്ദർ സിങ് ലവ്ലിയും ജനവിധി തേടും.മഹാബൽ ശർമയാണ് വെസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി. നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്ന് രാജേഷ് ലിലോതിയയും ജനവിധി തേടും. ആകെ ഏഴ് ലോക്സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ സൗത്ത് ഡൽഹിയിലെ സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഡൽഹിയിലെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഞായറാഴ്ച ബി ജെ പി പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബി ജെ പിക്കെതിരെ കോൺഗ്രസ്- ആം ആദ്മി സഖ്യം മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സീറ്റ് വിഭജനത്തിൽ തീരുമാനമാകാതിരുന്നതോടെ കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യ സാധ്യത അവസാനിച്ചു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് ആറുമണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. Congress releases list of candidates for 6 out of 7 Parliamentary constituencies in Delhi. Former Delhi CM Sheila Dikshit to contest from North East Delhi. #LokSabhaElections2019 pic.twitter.com/p62NehK1Vu — ANI (@ANI) April 22, 2019 content highlights:congress releases list of candidates from delhi


from mathrubhumi.latestnews.rssfeed http://bit.ly/2KWpEGA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages