നോട്ട് അസാധുവാക്കല്‍ പോലെയുള്ള മണ്ടത്തരങ്ങള്‍ 70 വര്‍ഷത്തിനിടെ ആരും ചെയ്തിട്ടില്ലെന്ന് രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

നോട്ട് അസാധുവാക്കല്‍ പോലെയുള്ള മണ്ടത്തരങ്ങള്‍ 70 വര്‍ഷത്തിനിടെ ആരും ചെയ്തിട്ടില്ലെന്ന് രാഹുല്‍

റായ്ബറേലി: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിമർശങ്ങൾക്ക് മറുപടിയുമായി പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധി. നോട്ട് അസാധുവാക്കലും ഗബ്ബർസിങ് ടാക്സും പോലെയുള്ള മണ്ടത്തരങ്ങൾ 70 വർഷത്തിനിടെ രാജ്യത്ത് ആരും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തിന് നേരിടേണ്ടിവന്ന എല്ലാ മോശപ്പെട്ടകാര്യങ്ങൾക്കും ഉത്തരവാദികൾ കോൺഗ്രസാണെന്ന വിമർശം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ഇതിനാണ് രാഹുൽ മറുപടി നൽകിയത്. 22 ലക്ഷം ഒഴിവുകളിൽ സർക്കാർ നിയമനം നടത്തുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. സുഹൃത്തുക്കളെ സഹായിക്കാൻ മാത്രമാണ് പ്രധാനമന്ത്രിക്ക് താത്പര്യം. നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും എവിടെ ? ജയിലിലോ അതോ പുറത്തോ ? പ്രധാനമന്ത്രി നിങ്ങളുടെ പോക്കറ്റിൽനിന്ന് എടുത്ത പണം കോൺഗ്രസ് നിങ്ങൾക്ക് തിരിച്ചുനൽകും. നിങ്ങളുടെ വീട്ടിൽനിന്ന് മോദി പണം കൊണ്ടുപോയി. കള്ളം പറഞ്ഞ് നിങ്ങളെ വിഡ്ഢികളാക്കി ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിർത്തി. കള്ളപ്പണത്തിന് എതിരായ പോരാട്ടമാണ് അതെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് മല്യയേയും നീരവ് മോദിയേയും പോലെയുള്ളവർ ക്യൂ നൽകുന്നത് നിങ്ങൾ കണ്ടുവോ ? നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങൾക്ക് അവശ്യ സാധനങ്ങൾപോലും വാങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഫാക്ടറികൾ പ്രവർത്തനം നിർത്തി. തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ന്യായ് പദ്ധതി വരുന്നതോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജനങ്ങൾക്ക് പണം കിട്ടുന്നതോടെ ഇഷ്ടമുള്ളതെന്തും വാങ്ങാൻ കഴിയുമെന്നും രാഹുൽഗാന്ധി അവകാശപ്പെട്ടു. Content highlights:demonetisation, Gabbar Singh Tax, Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2PwHQ8t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages