ചണ്ഡിഗഢ്: ക്യാരി ബാഗിന് ഉപഭോക്താവിൽനിന്ന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഷോറൂമിന് കൺസ്യൂമർ ഫോറം 9000 രൂപ നഷ്ടപരിഹാരം വിധിച്ചു. ക്യാരി ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനൽകണം. ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും നൽകണമെന്നും 5000 രൂപ കൺസ്യൂമർ ഫോറത്തിൽ കെട്ടിവെയ്ക്കണമെന്നും വിധിച്ചു. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരിയാണ് പരാതിക്കാരൻ. ഫെബ്രുവരി അഞ്ചിന് അദ്ദേഹം സെക്ടർ 22ഡിയിലെ ഷോറൂമിൽനിന്ന് ഷൂ വാങ്ങി. ബാറ്റ് എന്ന് പ്രിന്റ് ചെയ്ത പേപ്പർ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപയാണ് അവർ ഈടാക്കിയത്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പർ ബാഗ് സൗജന്യമായി നൽകണമെന്നാണ് ഫോറം വിധിച്ചത്. Bata fined Rs 9000 for asking customer to pay Rs 3 for carry bag
from mathrubhumi.latestnews.rssfeed http://bit.ly/2DgdB0u
via
IFTTT
No comments:
Post a Comment