പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ടൈംടേബിള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 26, 2019

പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ടൈംടേബിള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവകലാശാലയുടെ നടപടിയിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷകളുടെ ടൈംടേബിൾ ഏഴ് ദിവസം മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച സർവ്വകലാശാല നടപടിക്കെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. മേയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും എട്ടാം തീയതി പുറത്തിറക്കിയ വിജ്ഞാപനത്തിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം മെയ് 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പരീക്ഷകൾ മേയ് 27 മുതൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടിരുന്നില്ല. 20-നാണ് സർവകലാശാല പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടത്. അപ്പോഴേക്കും പരീക്ഷയ്ക്ക് ആകെ അവശേഷിക്കുന്നത് ഒരാഴ്ച മാത്രവും. മേയ്-ജൂൺ മാസങ്ങളിൽ നടക്കുന്ന സി.എ ഉൾപ്പെടെ മറ്റ് മത്സര പരീക്ഷകൾക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് പുതിയ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. ഇവർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയമില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പരീക്ഷയിൽ തോറ്റാൽ ഒരു വർഷം നഷ്ടമാകുമെന്നും മേയിൽ നടത്തരുതെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പരീക്ഷാ കൺട്രോളർക്ക് കത്ത് നൽകിയിട്ടുണ്ട്. Content Highlights:students protests against last minute timetable, calicut university


from mathrubhumi.latestnews.rssfeed http://bit.ly/2W3CF6h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages